തിരുനെല്ലി: ആരോഗ്യ വകുപ്പിനെതിരെ ഗുരുതര ആരോപണം. വകുപ്പിന് വീഴ്ച പറ്റിയെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ അഞ്ച് വാര്‍ഡുകള്‍ കണ്ടയിമെന്റ് സോണായി പ്രഖ്യപിക്കേണ്ടി വന്നത്. പഞ്ചായത്തും ആരോഗ്യ വകുപ്പും വേണ്ടത്ര മുന്‍കരുതല്‍ എടുക്കാതിരുന്നതിന്റെ ഫലമായാണെന്നാണ് ആരോപണം.
കൊറോണ സംശയിക്കുന്ന സ്ത്രിയടക്കം അഞ്ച് പേര് പ്രദേശത്ത് എത്തിയപ്പോള്‍ തന്നെ പഞ്ചായത്ത് പ്രസിഡണ്ട്, പോലീസ്, വില്ലേജ് ഓഫീസര്‍ എന്നിവരെ നാട്ടുകാര്‍ വിവരം അറിയിച്ചിട്ടും കാര്‍ണാടകയില്‍ നിന്നെത്തിയ ഇവരെ കാര്യമായി ഗൗനിച്ചില്ലന്നാണ് പ്രതിഷേധം. ഒരാഴച്ച മുന്‍പാണ് അഞ്ച് പേര് കോളനിയിലെത്തിയത്. എന്നാല്‍ പിറ്റേന്ന് വൈകുന്നേരമാണ് ഇവരെ പട്ടികവര്‍ഗ്ഗ വകുപ്പിന്റെ നേതൃത്വത്തില്‍ ആബുംലന്‍സില്‍ കൊണ്ടു പോയത്.
46പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ച അതിര്‍ത്തി ജില്ല കുടകില്‍ നിന്നും പലരും കാട്വഴി തോല്പെട്ടിയില് ജോലിക്കെത്തുന്ന കാര്യം പോലീസിലും ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയില്ലന്നും ആരോപണവുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: