ഇടുക്കി: ഉപ്പുതറ അര്ജുന് മലയില്‍ കീരന്തറയില് രാജന്റെ മകനും ജന്മനാ ഒരു വൃക്കയില്ലാത്ത 4 വയസുകാരന് മഹിയുടെ വീട്ടില്‍ ഒബിസി മോര്‍ച്ചയുടെ ഇടപെടലിനെ തുടര്‍ന്ന് വൈദ്യുതി എത്തി.
ജന്മനാ ഒരു വൃക്ക ഇല്ലാതെ ജനിച്ച നാലുവയസുകാരന്റെ കുടുംബം വൈദ്യുതി ഇല്ലാതെ ബുദ്ധിമുട്ടിലായിരുന്നു. ബിജെപിയുടെ മഹാ സമ്പര്‍ക്കത്തിന് ഇടക്കാണ് സ്വന്തമായി നല്ലൊരു വീടോ ശൗചാലയമോ വൈദ്യുതിയോ ഇല്ലാതിരുന്ന ഇവരുടെ വാര്‍ത്ത ഒബിസി മോര്‍ച്ചയാണ് കണ്ടറിഞ്ഞ് പുറംലോകത്തെ അറിയിച്ചത്. അന്ന് തന്നെ ഈ കുടുംബത്തിന് ആവശ്യമായിട്ടുള്ള ഭക്ഷണ സാമഗ്രികള്‍ എത്തിച്ചു കൊടുക്കുകയും ശൗചാലയത്തിന്റെ ജോലികള്‍ ആരംഭിക്കുകയും ചെയ്തു.
ഒബിസി മോര്‍ച്ചയുടെ നേതൃത്വത്തില്‍ വൈദ്യുതി വകുപ്പില്‍ നടത്തിയ ഇടപെടലുകള്‍ മൂലം ഉപ്പുതറ കെ എസ്ഇബി അധികൃതര്‍ മുന്ന് ദിവസത്തിനുള്ളില്‍ വൈദ്യുതി എത്തിച്ചു. മഹിയുടെ സഹോദരി ഈ വര്‍ഷം പത്താം ക്ലാസിലേക്ക് ജയിച്ചു കയറിയിരുന്നു. കൊറോണയുടെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ പഠിക്കുന്നതിന് ആവശ്യമായ യാതൊരു സാഹചര്യവും നിലവിലില്ലായിരുന്നു.
എന്നാല്‍ 43 വര്‍ഷമായി അര്ജുനന് മലയില്‍ താമസിക്കുന്ന ഈ കുടുംബത്തിന് കൈപിടിച്ച് ഉയര്‍ത്തുന്നതിനും വെളിച്ചം എത്തിച്ചു കൊടുക്കുന്നതിനും ഒബിസി മോര്‍ച്ച ഇടുക്കി ജില്ലാ കമ്മിറ്റിക്ക് സാധിച്ചു.
ചൊവ്വാഴ്ച ഇവര്‍ക്ക് വൈദ്യുതി വകുപ്പ് ജീവനക്കാര്‍ വൈദ്യുതി കണക്ഷന് നല്കി. ഇതോടെ പതിറ്റാണ്ടുകളായി ഇരുട്ടില്‍ കഴിഞ്ഞിരുന്ന ഈ കുടുബത്തില്‍ വെളിച്ചമെത്തിയപ്പോള്‍ വീട്ടില്‍ മാത്രമല്ല അവരുടെ മനസിലും പ്രകാശം ചൊരിഞ്ഞു. വൈദ്യുതി ലഭ്യമായതോടെ ഇന്നലെ ഒബിസി മോര്‍ച്ചയുടെ നേതൃത്വത്തില്‍ ടെലിവിഷനും വാങ്ങി നല്കി. ഇതോടെ മഹിക്കും സഹോദരിക്കും വൈദ്യുതിയുടെ പ്രകാശത്തില്‍ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുവാന്‍ സാധിക്കും.
ഒബിസി മോര്‍ച്ച ഇടുക്കി ജില്ലാ പ്രസിഡന്റ് പി. പ്രബീഷ്, ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ. സുരേന്ദ്രന്, പീരുമേട് മണ്ഡലം പ്രസിഡന്റ് കെ.കെ. ഷാജി, ജില്ലാ വൈസ് പ്രസിഡന്റ് അശോകന് മഞ്ചിറക്കല്, ജില്ലാ ട്രഷറര്‍ മനീഷ് മദനന്, മണ്ഡലം വൈസ് പ്രസിഡന്റ് സാബു മേരികുളം,സെക്രട്ടറി സജി ഏലപ്പാറ, ബൂത്ത് സെക്രട്ടറി സി.എ. ജോര്‍ജ്, ട്രഷറര്‍ സന്തോഷ് വര്‍ഗീസ്, എന്നിവരാണ് ഈ കുടുബത്തിന് സഹായമെത്തിക്കാന്‍ നേതൃത്വം നല്‍കിയത്.
വൈദ്യുതി എത്തിക്കുവാന്‍ അതിവേഗം നടപടി സ്വീകരിച്ച കെഎസ്ഇബി അധികൃതരെ ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡന്റ് പി. പ്രബീഷ് അഭിനന്ദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: