ന്യൂദല്‍ഹി: 2027 ലെ എഎഫ്സി ഏഷ്യന്‍ കപ്പ് വേദിക്കായി ഇന്ത്യയും അപേക്ഷ നല്‍കിയതായി ഏഷ്യന്‍ ഫുട്ബോള്‍ ഫെഡറേഷന് അറിയിച്ചു. ഏഷ്യയിലെ പ്രീമിയര്‍ ഫുട്ബോള്‍ ടൂര്‍ണമെന്റായി ഏഷ്യന്‍ കപ്പ് വേദിക്കായി ഇറാന്, ഖത്തര്‍, സൗദി അറേബ്യ, ഉസ്ബകിസ്ഥാന് എന്നീ രാജ്യങ്ങളും അപേക്ഷ നല്‍കിയിട്ടുണ്ട്.
ഇന്ത്യ ഇതുവരെ ഏഷ്യന്‍ കപ്പിന് ആതിഥേയത്വം വഹിച്ചിട്ടില്ല. നാലു തവണ ഇന്ത്യ ഈ ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടിയിട്ടുണ്ട്. പക്ഷെ ഒരിക്കല്‍ പോലും ആദ്യ റൗണ്ടിന് അപ്പുറം കടക്കാനായിട്ടില്ല.
1988, 2011 വര്‍ഷങ്ങളില്‍ ഖത്തര്‍ ഈ ചാമ്പ്യന്‍ഷിപ്പിന് ആതിഥേയത്വം വഹിച്ചു. രണ്ട് തവണ ഈ ചാമ്പ്യന്‍ഷിപ്പ് നേടിയ ഏക രാജ്യമായ ഇറാന് 1968,1976 വര്‍ഷങ്ങളില്‍ ഏഷ്യന്‍ കപ്പിന് ആതിഥേയത്വം വഹിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: