ആര്‍പ്പൂക്കര: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാര്‍ സ്വന്തം സുരക്ഷ ഉറപ്പാക്കുന്നതിനായി പരക്കം പായുകയാണ്. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫുകള്‍ തുടങ്ങി ആരോഗ്യമേഖലയിലെ വിവിധ ജീവനക്കാര്‍ തുടങ്ങിയവര്‍ക്കെല്ലാം സുരക്ഷ ഉറപ്പാക്കാനുള്ള ക്രമീകരണങ്ങള്‍ നടപ്പാക്കപ്പെട്ടിട്ടുണ്ടï്. എന്നാല്‍ ആശുപത്രിയിലെത്തുന്നവരു്മയി ആദ്യം ഇടപഴകുന്ന സുരക്ഷാ ജീവനക്കാര്‍ക്ക് ഏതെങ്കിലും വിധത്തിലുള്ള സംരക്ഷണം ലഭ്യമാക്കാന്‍ അധികൃതരുടെ ഭാഗത്തുനിന്ന് കാര്യമായ ഇടപെടലുകള്‍ ഉണ്ടïായിട്ടില്ല. സുരക്ഷാമേഖലയില്‍ ജോലി ചെയ്യുന്ന എല്ലാവര്ക്കും എന്‍ 95 സുരക്ഷാ മാസ്ക് ലഭ്യമാക്കണമെന്ന ആവശ്യം ശക്തമായി. വിവിധ മേഖലകളില്‍ നിന്നുള്ള കൊറോണ രോഗികളെ ദൈനംദിനം എത്തിക്കുന്ന മെഡിക്കല്‍ കോളേജില്‍ യാതൊരുവിധ സുരക്ഷിതത്വം ഇല്ലാതെ ജോലിചെയ്യുന്നവര്‍ ഈ സുരക്ഷാ വിഭാഗക്കാര്‍ മാത്രമാണെന്ന് എല്ലാവരും സമ്മതിക്കുന്നുണ്ടï്.
കൊറോണ സംശയിച്ചോ, രോഗം സ്ഥിരീകരിച്ച ശേഷമോ രോഗി ആംബുലന്സിലെത്തിയാല്, ഇവരെ ബന്ധപ്പെട്ട കൊറോണ വാര്‍ഡില്‍ എത്തിക്കുന്നതിനുള്ള ക്രമീകരണം ചെയ്യേïത് സുരക്ഷാ ഉദ്യോഗസ്ഥരാണ്. ഈ ഡ്യൂട്ടി ചെയ്യുന്നവര്‍ക്ക് ഇപ്പോള്‍ രï് ലെയറുള്ള സാധാരണ മാസ്ക് ആണ് നല്‍കുന്നത്. ഇത് സുരക്ഷിതത്വം ഇല്ലാത്തതാണെന്നും സുരക്ഷിതത്വമുള്ള എന്‍.95 മാസ്ക് നല്കുവാന് ആരോഗ്യ വകുപ്പ് തയ്യാറാകണമെന്നുമാണ് ആവശ്യം.
സുരക്ഷാ ഉദ്യോഗസ്ഥരുടെ പരാതിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം 11 പേര്‍ക്ക് എന്‍ 95 മാസ്ക് ലഭിച്ചു. ഒരാള്‍ക്ക് 4 മാസ്ക് വീതം നല്കുവാനാണ് നിര്‍ദ്ദേശം. ആദ്യ ഉപയോഗത്തിനു ശേഷം പേപ്പറില്‍ പൊതിഞ്ഞ് സൂക്ഷിക്കുക, അഞ്ചാം ദിവസം ആദ്യം ഉപയോഗിച്ചത് വീïും ഉപയോഗിക്കുക. എന്‍ 95 മാസ്ക് പേപ്പറില്‍ പൊതിഞ്ഞാല്‍ അണുവിമുക്തമാകുമെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. 80 പേര് ഡ്യൂട്ടി ചെയ്യുന്ന മെഡിക്കല്‍ കോളജില്‍ 10 പേര്‍ക്ക് മാത്രമായി ഈ മാസ്ക് വിതരണം ചെയ്യുവാന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ് സുരക്ഷാ വിഭാഗം അധികൃതര്‍.
എന്‍ 95 മാസ്ക് ലഭിക്കു ന്നസുരക്ഷാ ജീവനക്കാരെ മാത്രം സ്ഥിരമായി കൊറോണ ഡ്യൂട്ടിക്ക് നിയോഗിക്കുവാനാണ് കൊറോണ വിഭാഗം കൈകാര്യം ചെയ്യുന്ന അധികൃതര്‍ പറയുന്നത്. എന്നാല്‍ 11 പേരെ മാത്രം സ്ഥിരമായി ഡ്യൂട്ടിക്ക് നിയോഗിക്കുവാന്‍ കഴിയുകയില്ലെന്നും, ഷിഫ്റ്റ് അനുസരിച്ചാണ് ഡ്യൂട്ടിയെന്നും, ഒപി കൗïര്‍, ഗൈനക്കോളജി, അത്യാഹിത വിഭാഗം, പ്രവേശന കവാടം എന്നിങ്ങളില്‍ തുടങ്ങി എല്ല പ്രധാന കേന്ദ്രങ്ങളിലും ഡ്യൂട്ടി ചെയ്യുന്ന സുരക്ഷാ ജീവനക്കാര്‍ക്ക് എന്‍95 മാസ്ക് നല്‍കുന്നതിനുള്ള നടപടി കൊറോണ വിഭാഗം അധികൃതരുടെ ഭാഗത്തു നിന്നുïാകമെന്നാണ് സുരക്ഷാ വിഭാഗം ജീവനക്കാരുടെ ആവശ്യം. കൊറോണ രോഗികളുടെ എണ്ണം വരും ദിവസങ്ങളില്‍ കൂടുതലാകുവാന്‍ സാദ്ധ്യതയുള്ളതിനാല്‍, സുരക്ഷാ വിഭാഗം ജീവനക്കാരുടെ സുരക്ഷിതത്വം കൂടി ഉറപ്പാക്കുവാന്‍ ആശുപത്രി തയ്യാറാകണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: