ചാലക്കുടി: നഗരസഭ കൗണ്‍സിലറുടെ രോഗത്തിന്റെ ഉറവിടം തിരിച്ചറിയാന്‍ കഴിയാത്തത് ജനങ്ങളെ ഭീതിയിലാഴ്ത്തുന്നു. വിദേശത്ത് നിന്നും എത്തിയ സഹോദരിയില്‍ നിന്നും വൈറസ് പകര്‍ന്നതാകാമെന്ന നിഗമനത്തിലായിരുന്നു ആരോഗ്യപ്രവര്‍ത്തകരെങ്കിലും പരിശോധന ഫലത്തില്‍ സഹോദരിയുടെ ഫലം നെഗറ്റീവായതോടെയാണ് ആരോഗ്യപ്രവര്‍ത്തകരടക്കം ആശങ്കയിലാണ്.
വീട്ടിലാവശ്യങ്ങളുമായി നിരവധി ഇടങ്ങളില്‍ ഈ ദിവസങ്ങളില്‍ യാത്ര ചെയ്തിരുന്ന കൗണ്‍സിലര്‍ക്ക് അവിടെ എവിടെങ്കിലും നിന്നാണോ, അതോ നഗരസഭയില്‍ നിന്നാണോ രോഗം ലഭിച്ചതെന്ന് നിശ്ചയിക്കുവാന്‍ കഴിയാതെ വന്നതോടെയാണ് മുഴുവന്‍ പേരേയും ആശങ്കയിലാഴ്ത്തുന്നത്. അതേസമയം നഗരസഭയിലെ ഏഴ് വാര്‍ഡുകള്‍ കണ്ടെയ്മെന്റ് സോണുകളായി 144 പ്രഖ്യാപ്പിച്ചതോടെ പോലിസ് പരിശോധന കര്‍ശനമാക്കി. വ്യാപാരികള്‍ മുഴുവന്‍ കടകള്‍ അടച്ചിട്ടതോട് കൂടിയാണ് തിരക്ക് കുറയുവാന്‍ കാരണമായത്.
കൗണ്‍സിലറുടെ സമ്പര്‍ക്ക പട്ടിക പുറത്ത് വരുന്നതോടെ കൂടുതല്‍ പേര് നിരീക്ഷണത്തിലേക്ക് പോകേണ്ട അവസ്ഥയാക്കും. ഉറവിടം തിരിച്ചറിയാതെ വന്നതാണ് ഏറ്റവും വലിയ തലവേദനയായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: