ന്യൂദല്‍ഹി: കൊറോണ പ്രതിസന്ധി അതിജീവിക്കാന്‍ മൈക്രോ, ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങള്‍ക്കായി (എംഎസ്എംഇ) കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരണ്ടി സ്കീം പ്രകാരം കേരളത്തില്‍ ഇതുവരെ അനുവദിച്ചത് 2,088.61 കോടി രൂപ. കേരളത്തില്‍ 94,158 സംരംഭങ്ങള്‍ക്ക് വിവിധ ബാങ്കുകള്‍ വായ്പ അനുവദിച്ചു. കേരളത്തില്‍ 48,678 സംരംഭങ്ങള്‍ക്ക് 1,372.24 കോടി രൂപ ഇതിനോടകം കൈമാറിക്കഴിഞ്ഞു. സംസ്ഥാനത്തെ ആയിരക്കണക്കിന് ചെറുകിട ബിസിനസുകാര്‍ക്ക് സഹായകരമാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതി.
സര്‍ക്കാര്‍ ഗ്യാരന്റിയുള്ള നൂറുശതമാനം എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരണ്ടി സ്കീം പ്രകാരംജൂണ് 26 വരെയുള്ള കാലയളവില്‍ പൊതുസ്വകാര്യ മേഖലാ ബാങ്കുകള്‍ ഒരു ലക്ഷം കോടി രൂപയില്‍ കൂടുതല്‍ വായ്പയാണ് രാജ്യത്ത് അനുവദിച്ചിരിക്കുന്നത്. ഇതില്‍ 45,000 കോടി രൂപ ഇതിനോടകം കൈമാറിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: