അടിമാലി: അടിമാലി ഗ്രാമപഞ്ചായത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്ലാസ്റ്റിക് ഷ്രെഡിങ് യൂണിറ്റിന്റെ പ്രവര്‍ത്തനം മാതൃകയാകുന്നു. നാളുകള്‍ക്ക് മുമ്പ് പ്രവര്‍ത്തനമാരംഭിച്ച അടിമാലി ഗ്രാമപഞ്ചായത്തിനു കീഴിലെ പ്ലാസ്റ്റിക് ഷ്രെഡിങ് യൂണിറ്റ് മികച്ച രീതിയിലാണ് മുമ്പോട്ട് പോകുന്നത്.
പഞ്ചായത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വ്യത്തിയാക്കി പൊടിച്ചെടുക്കുകയാണ് പ്ലാസ്റ്റിക് ഷ്രെഡിങ് യൂണിറ്റില്‍ ചെയ്യുന്നത്. ഷ്രെഡിങ് യൂണിറ്റില്‍ പൊടിച്ചെടുക്കുന്ന പ്ലാസ്റ്റിക്ക് പഞ്ചായത്തിന് മോശമല്ലാത്ത വരുമാനം നല്‍കുന്നുണ്ട്. ആകെ മൊത്തം ഇതിനോടകം 7 ലക്ഷം രൂപക്കടുത്ത് പൊടിച്ച പ്ലാസ്റ്റിക്കിന്റെ വില്‍പ്പന നടത്തിയതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപാ രാജീവ് പറഞ്ഞു.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ശാന്തന്‍പാറ പൊതുമരാമത്ത് വിഭാഗം ടാറിംഗ് ജോലികള്‍ക്കായി ഷ്രെഡിംഗ് യൂണിറ്റില്‍ നിന്നും പ്ലാസ്റ്റിക് വാങ്ങിയിരുന്നു. ടാറിംങ്ങ് ജോലികള്‍ക്ക് പുറമെ പ്ലാസ്റ്റിക് ഹോസ് നിര്‍മ്മാണത്തിനും ഷ്രെഡിംഗ് യൂണിറ്റിലെ പൊടിച്ച പ്ലാസ്റ്റിക് ഉപയോഗിച്ച് വരുന്നുണ്ട്.
വരുമാനത്തിനപ്പുറം പഞ്ചായത്ത് പരിധിയില്‍ ഉപയോഗിച്ച് വലിച്ചെറിയപ്പെടുന്ന പ്ലാസ്റ്റിക്കിന്റെന്റെ അളവില്‍ കുറവ് വരുത്താന്‍ സാധിച്ചുവെന്നത് പ്ലാസ്റ്റിക് ഷ്രെഡിംങ്ങ് യൂണിറ്റിന്റെ നേട്ടമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: