ഇടുക്കി: എസ്എസ്എല്‍സി പരീക്ഷയില്‍ ജില്ലയില്‍ 99.23 ശതമാനം വിജയം. 935 പേര്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് ലഭിച്ചു. 125 സ്കൂളുകള്‍ 100 ശതമാനം വിജയം കൈവരിച്ചു. തൊടുപുഴ വിദ്യാഭ്യാസ ജില്ലയില്‍ 61-ഉം കട്ടപ്പനയില്‍ 64-ഉം സ്കൂളുകളാണ് സമ്പൂര്‍ണ വിജയം കരസ്ഥമാക്കിയത്. ഇതില്‍ 56 എയ്ഡഡ് സ്കൂളുകളും 59 ഗവ. സ്കൂളുകളും 10 അണ്‍എയ്ഡഡ് സ്കൂളുകളും ഉള്‍പ്പെടും.
ജില്ലയില്‍ 6,011 ആണ്‍കുട്ടികളും 5,461 പെണ്‍കുട്ടികളും ഉള്‍പ്പെടെ 11,472 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. ഇതില്‍ 5,944 ആണ്‍കുട്ടികളും 5,440 പെണ്‍കുട്ടികളും ഉള്‍പ്പെടെ 11,384 പേര് ഉപരിപഠനത്തിനു യോഗ്യതനേടി.
എസ്എസ്എല്‍സിക്ക് ജില്ലയില്‍ ഇത്തവണ വിജയശതമാനത്തിലും നൂറുശതമാനം വിജയം നേടിയ സ്കൂളുകളുടെ എണ്ണത്തിലും വര്‍ധനവുണ്ട്. കഴിഞ്ഞ വര്‍ഷം 98.44 ശതമാനമായിരുന്നു വിജയമെങ്കില്‍ ഇത്തവണ 99.23 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം 98 സ്കൂളുകള്‍ നൂറുമേനി വിജയം നേടിയപ്പോള്‍ ഇത്തവണ 125 സ്കൂളുകള്‍ നൂറുശതമാനം വിജയം കൈവരിച്ചു.
കട്ടപ്പന വിദ്യാഭ്യാസ ജില്ലയില്‍ 98.98 ശതമാനവും തൊടുപുഴ ഉപജില്ലയില്‍ 99.55 ശതമാനവുമാണ് വിജയം. തൊടുപുഴ വിദ്യാഭ്യാസ ജില്ലയില്‍ 139 ആണ്‍കുട്ടികള്‍ക്കും 333 പെണ്‍കുട്ടികള്‍ക്കും എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചപ്പോള്‍ കട്ടപ്പന വിദ്യാഭ്യാസ ജില്ലയില്‍ 148 ആണ്‍കുട്ടികള്‍ക്കും 315 പെണ്‍കുട്ടികള്‍ക്കും ഫുള്‍ എ പ്ലസ് ലഭിച്ചു. തൊടുപുഴ ഉപജില്ലയില്‍ 2,621 ആണ്‍കുട്ടികളും 2,496 പെണ്‍കുട്ടികളുമുള്‍പ്പെടെ 5,117 വിദ്യാര്‍ത്ഥകളാണ് പരീക്ഷ എഴുതിയത്.
ഇതില്‍ 2604 ആണ്‍കുട്ടികളും 2490 പെണ്‍കുട്ടികളും ഉള്‍പ്പെടെ 5094 വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് അര്‍ഹതനേടി. കട്ടപ്പന വിദ്യാഭ്യാസ ജില്ലയില്‍ 3,390 ആണ്‍കുട്ടികളും 2,965 പെണ്‍കുട്ടികളും ഉള്‍പ്പെടെ 6,355 പേരാണ് പരീക്ഷ എഴുതിയത്. ഇതില്‍ 3340 ആണ്‍കുട്ടികളും 2950 പെണ്‍കുട്ടികളും ഉള്‍പ്പെടെ 6,290 വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി.
100 ശതമാനം വിജയം
നെടുങ്കണ്ടം: നെടുങ്കണ്ടം മേഖലയിലെ സ്കൂളുകള്‍ക്ക് എസ്എസ്എല്‍സി പരീക്ഷയില്‍ 100 ശതമാനം വിജയം. കല്ലാര്‍ ഗവ. ഹൈസ്കൂള്‍, നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍സ്, ചെമ്മണ്ണാര്‍ സെന്റ് സേവ്യേഴ്സ്, രാമക്കല്‍മേട് സേക്രട്ട് ഹാര്‍ട്ട് സ്കൂള്‍, എഴുകുംവയല്‍ ഗവ. ഹൈസ്കൂള്‍, നെടുങ്കണ്ടം എസ്ഡിഎ സ്കൂള്‍, ചോറ്റുപാറ ഗവ ഹൈസ്കൂള്‍ എന്നിവയാണ് 100 ശതമാനം വിജയം കൊയ്ത സ്കൂളുകള്‍. മാതാവിന്റെ മരണത്തെത്തുടര്‍ന്ന് ഒരു വിദ്യാര്‍ത്ഥിക്ക് പരീക്ഷ എഴുതാന്‍ സാധിക്കാതെ വന്നതിനാല്‍ നെടുങ്കണ്ടം ഗവ. ഹൈസ്കൂളിന് 100 ശതമാനം നഷ്ടമായി. ഇവിടെ 109 ല്‍ 108 വിദ്യാര്‍ത്ഥികളും വിജയിച്ചു. രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു.
കല്ലാര്‍ ഗവ. ഹൈസ്കൂളില്‍ പരീക്ഷ എഴുതിയ 372 പേരും വിജയിച്ചു. 36 വിദ്യാര്‍ത്ഥികള്‍ക്ക് എ പ്ലസ് ലഭിച്ചു. നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്കൂളില്‍ പരീക്ഷ എഴുതിയ 105 പേരും വിജയിച്ചു. സ്കൂളില്‍ ഏഴ് പേര്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു. ചെമ്മണ്ണാര്‍ സെന്റ് സേവ്യേഴ്സ് സ്കൂളില്‍ പരീക്ഷ എഴുതിയ 111 പേരും വിജയിച്ചു. 19 വിദ്യാര്‍ത്ഥികള്‍ക്ക് എ പ്ലസ് ലഭിച്ചു. രാമക്കല്‍മേട്ടില്‍ പരീക്ഷ എഴുതിയ 66 വിദ്യാര്‍ത്ഥികളും വിജയിച്ചു.
ഏഴ് പേര്‍ക്ക് എ പ്ലസ് ലഭിച്ചു. നെടുങ്കണ്ടം എസ്.ഡി.എ സ്കൂളില്‍ പരീക്ഷ എഴുതിയ 12 പേരും വിജയിച്ചു. ചോറ്റുപാറ ഗവ. ഹൈസ്കൂളില്‍ പരീക്ഷ എഴുതിയ 12 പേരും വിജയിച്ചു. ഒരു വിദ്യാര്‍ത്ഥി എ പ്ലസ് കരസ്ഥമാക്കി.
സര്‍ക്കാര്‍, എയ്ഡഡ് മേഖലകളില്‍ മികച്ച നേട്ടം
തൊടുപുഴ: ജില്ലയില്‍ ഏറ്റവും കൂടുതല്‍ കുട്ടികളെ പരീക്ഷ എഴുതിച്ച സര്‍ക്കാര്‍, എയ്ഡഡ് മേഖലകളിലെ രണ്ടു സ്കൂളുകളും നൂറുമേനി വിജയം നേടി. ജില്ലയില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതിയത് കല്ലാര്‍ ഗവ. എച്ച്എസ്എസിലാണ്. ഇവിടെ 373 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്. എല്ലാവരും വിജയിച്ചു. ജില്ലയില്‍ കുറവു കുട്ടികള്‍ പരീക്ഷ എഴുതിയ രാജാക്കാട് ഖജനാപ്പാറ ജിഎച്ച്എസില്‍ മൂന്നുകുട്ടികളും എയ്ഡഡ് മേഖലയില്‍ മുക്കുടം ജിഎച്ച്എസില്‍ ഒമ്പതുകുട്ടികള്‍ പരീക്ഷയെഴുതിയപ്പോള്‍ ഇവിടെയും എല്ലാവരും വിജയം നേടി. എയ്ഡഡ് സ്കൂളില്‍ കരിമണ്ണൂര്‍ സെന്റ് ജോസഫ്സ് എച്ച്എസ്എസാണ് ഏറ്റവും കുട്ടികളെ പരീക്ഷ എഴുതിച്ചത്. ഇവിടെ എഴുതിയ 331 വിദ്യാര്‍ഥികളും വിജയം നേടി. 49 പേര്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എപ്ലസും ലഭിച്ചു.
ജില്ലയില്‍ എസ്എസ്എല്‍സി പരീക്ഷയില്‍ 125 സ്കൂളുകളാണ് നൂറ് ശതമാനം വിജയം നേടിയത്. ഇതില്‍ 59 സ്കൂളുകളും സര്‍ക്കാര്‍ സ്കൂളു ളാണ് എന്നത് എടുത്തുപറയേണ്ട നേട്ടമാണ്. മുന്‍വര്‍ഷത്തേക്കാള്‍ 15 സ്കൂളുകള്‍ അധികമായി ഈ പട്ടികയിലേക്കെത്തി. തൊടുപുഴ വിദ്യാഭ്യാസ ജില്ലയില്‍ 29 ഉം കട്ടപ്പനയില്‍ 30 ഉം സ്കൂളുകള്‍ നൂറ് ശതമാനം വിജയം നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: