കറാച്ചി: മുന്‍ ക്യാപ്റ്റന്‍ മുഹമ്മദ് ഹഫീസ് ഉള്‍പ്പെടെ ആറു ക്രിക്കറ്റ് താരങ്ങള്‍ക്ക്് ഇംഗ്ലണ്ടില്‍ പര്യടനം നടത്തുന്ന പാക് ടീമിനൊപ്പം ചേരാന്‍ അനുമതി. ഇവരുടെ രണ്ടാം കൊറോണ പരിശോധനാ ഫലം നെഗറ്റീവായതിനെ തുടര്‍ന്നാണ് ഇംഗ്ലണ്ടിലേക്ക് പോകാന്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് അനുമതി നില്കിയത്്. ഹഫീസിന് പുറമെ ഫഖര്‍ സമാന്, മുഹമ്മദ് ഹസ്നെയ്ന്‍, മുഹമ്മദ് റിസ്വാന്, ഷബാദ് ഖാന്, വഹാബ് റിയാസ് എന്നിവര്‍ക്കുമാണ് ഇംഗ്ലണ്ടിലെ പാക് ടീമിനൊപ്പം ചേരാന്‍ അനുമതി ലഭിച്ചത്. പാക്കിസ്ഥാന്റെ ആദ്യ സംഘം ഞായറാഴ്ച ഇംഗ്ലണ്ടിലെത്തി.
വോഴ്സെറ്റ്ര്ഷയറില് പതിനാല് ദിവസത്തെ ക്വാറന്റൈനിലാണ് പാക് ടീം. ആഗസ്ത്- സെപ്തംബര്‍ മാസങ്ങളിലായി നടക്കുന്ന പരമ്പരയില്‍ പാക്കിസ്ഥാന് മൂന്ന് ടെസ്റ്റും മൂന്ന് ടി 20 മത്സരങ്ങളും കളിക്കും. മത്സരവേദികളും തീയതികളും ഇത് വരെ പ്രഖ്യാപിച്ചിട്ടില്ല. ഇംഗ്ലണ്ടിലെത്തിയ പാക്കിസ്ഥാന് സംഘത്തിലെ മുപ്പത്തിയൊന്നുപേരുടെയും കൊറോണ പരിശോധനാ ഫലം നെഗറ്റീവാണെന്ന്് ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ്് ബോര്‍ഡ് അറിയിച്ചു. ഇരുപത് കളിക്കാരും പതിനൊന്ന്് മാനേജ്മെന്റ് പ്രതിനിധികളുമാണ് സംഘത്തിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: