കൊളംബോ: 2011 ലെ ലോകകപ്പ് ഫൈനലിലെ ഒത്തുകളി ആരോപണത്തെക്കുറിച്ച് ശ്രീലങ്കന്‍ സര്‍ക്കാര്‍ ക്രിമിനല്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട്് ചെയ്തു. ഒട്ടേറെ തവണ ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ക്രിമിനല്‍ അന്വേഷണം പ്രഖ്യാപിച്ചത്.
2011 ല്‍ മുംബൈയിലെ വാങ്കഡേ സ്റ്റേഡിയത്തില്‍ നടന്ന ലോകകപ്പ് ഫൈനല്‍ ശ്രീലങ്ക ഇന്ത്യക്ക് വിറ്റതായി രണ്ടാഴ്ച മുമ്പ് ശ്രീലങ്കയുടെ മുന്‍ കായിക മന്ത്രി മഹീന്ദാനന്ദ ആലുത്ഗാമേജ് ആരോപിച്ചിരുന്നു. ഒരു പ്രാദേശിക ചാനലിന് നല്കിയ അഭിമുഖത്തിലാണ് മഹീന്ദാനന്ദ ആരോപണം ഉന്നയിച്ചത്.
2011 ല്‍ ശ്രീലങ്കന്‍ ടീമിന്റെ മുഖ്യ സെലക്ടറായിരുന്ന അരവിന്ദ് ഡിസില്‍വയെ അന്വേഷണ സംഘം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതായി പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി വാര്‍ത്ത ഏജന്‍സി വെളിപ്പെടുത്തി.
നേരത്തെ, അരവിന്ദ ഡിസില്‍വ സണ്‍ഡേ ടൈംസിലെ തന്റെ കോളത്തില്‍ ഈ ആരോപണം നിഷേധിച്ചിരുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങളും ദൂരീകരിക്കുന്നതിന് ശ്രീലങ്കന്‍ ക്രിക്കറ്റ്് ബോര്‍ഡും ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡും ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലും അന്വേഷണം നടത്തണമെന്ന് അരവിന്ദ് ഡിസില്‍വ ആവശ്യപ്പെട്ടിരുന്നു.
2011 ലെ ലോകകപ്പില്‍ ടോസ് നേടിയ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ കുമാര്‍ സംഗക്കാര ബാറ്റിങ് തെരഞ്ഞെടുത്തു. മഹേള ജയവര്‍ധനയുടെ സെഞ്ചുറിയുടെ മികവില്‍ ശ്രീലങ്ക 274 റണ്‍സ് എടുത്തു.
മറുപടി പറഞ്ഞ ഇന്ത്യ ഗൗതം ഗംഭീര്‍ (97), എം.എസ്. ധോണി (91) എന്നിവരുടെ മികവില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ വിജയം നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: