മട്ടന്നൂർ: പ്രവാസികളെ നാട്ടിലെത്തിക്കുന്ന ചാർട്ടേർഡ് വിമാനത്തിൽ കടത്തുകയായിരുന്ന ഒരു കിലോയോളം സ്വർണ്ണം കസ്റ്റംസ് പിടികൂടി. റാസൽഖൈമയിൽ നിന്ന് സ്പൈസ് ജെറ്റ് വിമാനത്തിലെത്തിയ കാസർഗോഡ് സ്വദേശി അബ്ദുള്ളയിൽ നിന്നാണ് 990 ഗ്രാം സ്വർണം പിടിച്ചത്. ഇതിന് 48 ലക്ഷത്തോളം രൂപ വില വരും.
പേസ്റ്റ് രൂപത്തിലുള്ള സ്വർണം അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള ചാർട്ടേർഡ് വിമാന സർവീസ് തുടങ്ങിയ ശേഷം ഇത് മൂന്നാം തവണയാണ് കണ്ണൂരിൽ സ്വർണ്ണം പിടിക്കുന്നത്.കോവിഡിനിടയിലും സ്വർണ്ണക്കടത്ത് വ്യാപകമായതിനെ തുടർന്ന് കസ്റ്റംസ് പരിശോധന കർശനമാക്കിയിട്ടുണ്ട്.
കസ്റ്റംസ് അസി.കമ്മീഷണർ ഇ.വികാസ്, സൂപ്രണ്ടുമാരായ കെ.സുകുമാരൻ, വി.നായിക്, സന്ദീപ്, ഇൻസ്പെക്ടർമാരായ എൻ.അശോക് കുമാർ, യദു കൃഷ്ണ, കെ.വി.രാജു എന്നിവർ പരിശോധനയിൽ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: