മുന്നാട്: ഗൃഹനാഥന് കാന്‍സര്‍ രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലായതോടെ ചികിത്സിക്കാന്‍ വകയില്ലാത്ത പാവപ്പെട്ട കുടുംബം കാരുണ്യമതികളുടെ സഹായം തേടുന്നു. ബേഡഡുക്ക പഞ്ചായത്തിലെ വാവടുക്കത്തെ സി.കെ.ബാലകൃഷ്ണന് (55) ആണ് ചികിത്സാ സഹായം തേടുന്നത്.
മൂന്ന് വര്‍ഷം മുന്‍പാണ് പ്രവാസിയായ ബാലകൃഷ്ണന് കിഡ്നിയില്‍ കാന്‍സര്‍ ബാധ സ്ഥിരീകരിക്കുന്നത്. അപ്പോഴേയ്ക്കും ഒരു കിഡ്നി പൂര്‍ണമായും രോഗം കാര്‍ന്ന് തിന്നിരുന്നു. മംഗളുരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിത്സ. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തോടെ രോഗം ബാധിച്ച കിഡ്നി ഓപ്പറേഷനിലൂടെ നീക്കം ചെയ്തു. തുടര്‍ന്ന് താന്‍ വര്‍ഷങ്ങളായി സമ്പാദിച്ചതും, കടം വാങ്ങിയ തുകയും ഉപയോഗിച്ച് ലക്ഷങ്ങള്‍ ചെലവഴിച്ച് ചികിത്സ നടത്തി.
രോഗം ഭേദമായി എന്ന് ആശ്വസിച്ചിരിക്കുമ്പോഴാണ് കല്യാണ പ്രായമായ രണ്ട് പെണ്മക്കള്, പ്രായപൂര്‍ത്തിയാകാത്ത രണ്ട് കൊച്ചു കുട്ടികള്‍, രോഗിയായ അമ്മ, ഭാര്യ എന്നിവരുള്‍പ്പെട്ട കുടുംബത്തിന്റെ സന്തോഷം തല്ലിക്കെടുത്തി രോഗം വീണ്ടും നട്ടെല്ലിനെ ബാധിച്ചത്. കടം വാങ്ങിയ തുക കൊണ്ട് റേഡിയേഷന് ചെയ്തെങ്കിലും രോഗം വിട്ടു പോയില്ല. മാസത്തില്‍ 45000 രൂപയുടെ മരുന്നിലൂടെയാണ് ഇന്നും ജീവിക്കുന്നത്. വേദന കൂടി നടക്കാന്‍ പറ്റാതായതോടെ രണ്ട് മാസം മുന്‍പ് വീണ്ടും നടത്തിയ പരിശോധനയിലാണ് ജീവന് തന്നെ ഭീഷണിയായി നട്ടെല്ലില്‍ സുഷുമ്ന നാഡിയെ രോഗം ബാധിച്ചതായി അറിഞ്ഞത്. പെട്ടെന്ന് ചികിത്സ നടത്തിയില്ലെങ്കില്‍ ശരീരം പൂര്‍ണമായും തളരുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. രോഗത്തെ പിടിച്ച് നിര്‍ത്താന്‍ മാസത്തില്‍ രണ്ട് തവണ മരുന്ന് കുത്തിവയ്ക്കണം. ഇതിന് രണ്ട് ലക്ഷം രുപയാകും. ആദ്യഘട്ടത്തില്‍ ആറ് മാസം തുടര്‍ച്ചയായി കുത്തിവയ്പ് നടത്തണം.
മൂന്ന് വര്‍ഷത്തോളം നടത്തിയ ചികിത്സയിലൂടെ പാവപ്പെട്ട കുടുംബം കടക്കെണിയിലായിരിക്കുകയാണ്. മാസത്തില്‍ രണ്ട് ലക്ഷം രൂപ എന്നത് കുടുംബത്തിന് താങ്ങാനാകില്ല. ഉദാരമതികളുടെ സഹായം മാത്രമാണ് കുടുംബത്തിന്റെ ഏക പ്രതീക്ഷ. ബാലകൃഷ്ണന്റെ ജീവന് രക്ഷിക്കാന്‍ ബേഡഡുക്ക പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.രാമചന്ദ്രന് ചെയര്‍മാനും, പഞ്ചായത്തംഗം സി.കൃഷ്ണവേണി കണ്‍വീനറുമായി നാട്ടുകാര്‍ സി.കെ.ബാലകൃഷ്ണന് ചികിത്സാ സഹായ കമ്മറ്റി രൂപീകരിച്ച് കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് കുണ്ടംകുഴി ശാഖയില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ഉദാരമതികളുടെ കാരുണ്യമാണ് ഇനി കുടുംബത്തിന്റെ ഏക ആശ്രയം. അക്കൗണ്ട് നമ്പര്‍: 150351200421767. IFSCE: IBKL0450TKD. ഫോണ്‍: 9539390332 (ചെയര്മാന്), 9633923868 (കണ്‍വീനര്‍).
പ്രതികരിക്കാൻ ഇവിടെ എഴുതുക: