ന്യൂദല്‍ഹി: മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുള്ള പുതിയ വൈറസിനെ ചൈനീസ് പന്നികളില്‍ കണ്ടെത്തിയതായി പഠനം. ചൈനീസ് പന്നികളില്‍ കണ്ടുവരുന്ന ഈ വൈറസ് മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുണ്ടെന്ന് നാഷണല്‍ അക്കാദമി ഓഫ് സയന്‍സ് പഠനത്തില്‍ പറയുന്നു. 2009ലെ പകര്‍ച്ചവ്യാധിയായ എച്ച്1 എന്‍1 വൈറസിന് ജനിതക മാറ്റം സംഭവിച്ച ജി 4 വൈറസുകളെയാണ് കണ്ടെത്തിയത്.
മനുഷ്യരെ ബാധിക്കുന്ന തരത്തില്‍ വൈറസ് വ്യാപിക്കാനുള്ള എല്ലാ സവിശേഷതകളും ജി4നു ഉണ്ടെന്നും അതിനാല്‍ കൂടുതല്‍ നീക്ഷണങ്ങള്‍ ആവശ്യമുണ്ടെന്നും ചൈനീസ് സര്‍വകലാശാലകളിലെയും ചൈനയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനിലെയും ശാസ്ത്രജ്ഞര്‍ പറയുന്നു. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് ബാധിക്കുന്നത് രോഗ വ്യാപനത്തിന്റെ തോത് വര്‍ധിപ്പിക്കുമെന്നും ഗവേഷകര്‍ പറഞ്ഞു.
ജി4 വൈറസ് ഏവിയന്‍ ഇന്‍ഫ്‌ലുവന്‍സ വൈറസിന്റെ വര്‍ഗത്തില്‍ പെടുന്നവയാണ്. പകര്‍ച്ചവ്യാധി ഭീഷണിയെ കുറിച്ച് അറിയാനായി ചൈന അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയിലെ (സിഎയു) ലിയു ജിന്‍ഹുവയുടെ നേതൃത്വത്തിലുള്ള സംഘം 10 ചൈനീസ് പ്രവിശ്യകളിലെ അറവുശാലകളില്‍ പന്നികളില്‍ നിന്ന് എടുത്ത 30,000 നാസികസ്രവങ്ങളും 2011 മുതല്‍ 2018 വരെ അവരുടെ വെറ്റിനറി ടീച്ചിംഗ് ഹോസ്പിറ്റലില്‍ കണ്ട ശ്വാസകോശ ലക്ഷണങ്ങളുള്ള പന്നികളില്‍ നിന്ന് ശേഖരിച്ച 1,000 സ്രവങ്ങളും വിശകലനം ചെയ്തു.
പരിശോധനയില്‍ 179 പന്നികളില്‍ പകര്‍ച്ചപനി സ്ഥിരീകരിച്ചു. ഇതില്‍ ഇവയില്‍ ഭൂരിഭാഗവും ജി 4 അല്ലെങ്കില്‍ യുറേഷ്യന്‍ ഏവിയന്‍ വര്‍ഗ്ഗത്തില്‍പെട്ട വൈറസാണ്. പനി, ചുമ, തുമ്മല്‍ തുടങ്ങിയ മനുഷ്യര്‍ക്ക് സമാനമായ ലക്ഷണങ്ങള്‍ അനുഭവപ്പെടുന്നതിനാല്‍ ഗവേഷകര്‍ ഫെററ്റുകള്‍ ഉള്‍പ്പെടെയുള്ള വിവിധ പരീക്ഷണങ്ങള്‍ നടത്തി. സാധാരണ ഫ്‌ളുവില്‍ നിന്നും മനുഷ്യനാര്‍ജിക്കുന്ന പ്രതിരോധം ജി4 വൈറസിനെ ചെറുക്കാനക്കില്ലെന്നും പഠനം വ്യക്തമാക്കി.
രക്തപരിശോധന പ്രകാരം 10.4% പന്നി ഫാം തൊഴിലാളികള്‍ ഇതിനകം തന്നെ രോഗബാധിതരായിരുന്നു. അതിനാല്‍ വൈറസ് ഇതിനകം മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകര്‍ന്നിട്ടുണ്ട്, പക്ഷേ ഇത് മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പകരാമെന്നതിന് ഇതുവരെ തെളിവുകളൊന്നുമില്ലെന്നാണ് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി. പകര്‍ച്ചപനി വരുത്തുന്ന വൈറസുകള്‍ക്കായി ചൈനീസ് പന്നികളുടെ നിരീക്ഷണം ശക്തിപ്പെടുത്താനും പന്നികളുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന ആളുകളെ നിരീക്ഷിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാനും വിദഗ്ധര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: