കൊച്ചി: കുട്ടികള്‍ക്കു മുന്നില്‍ മനപൂര്‍വം നഗ്നത പ്രദര്‍ശിപ്പിക്കുകയും അതു സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്ത വിവാദ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയോടു നിലപാട് കടുപ്പിച്ച് ബിഎസ്എന്‍എല്‍. കൊച്ചിയിലെ ക്വാര്‍ട്ടേഴ്സ് 30 ദിവസത്തിനകം ഒഴിയണമെന്നാണ് ആവശ്യപ്പെട്ടു രഹ്നയ്ക്ക് കത്തു നല്കി. കുട്ടികള്‍ക്ക് മുന്നില്‍ നഗ്നത പ്രദര്‍ശിപ്പിച്ചതിന്റെ പേരിലെ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തിലാണ് ബി എസ് എന്‍ എല്ലിന്റെ നടപടി.
നിര്‍ബന്ധിത വിരമക്കിലിന് നേരത്തെ രഹ്നയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു. ഈ നോട്ടീസില്‍ അപ്പീല്‍ നല്‍കിയിരിക്കെയാണ് ക്വാര്‍ട്ടേഴ്സ് ഒഴിയണമെന്ന നിര്‍ദേശിച്ചിരിക്കുന്നത്. നഗ്നശരീരത്തില് മക്കളെ കൊണ്ട് ചിത്രം വരപ്പിച്ച്, ദൃശ്യങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിപ്പിച്ചെന്നാണ് രഹ്നാഫാത്തിമയിക്കെതിരായ കേസ്. പോക്സോ കേസുള്‍പ്പെടെ ജാമ്യം കിട്ടാത്ത വകുപ്പിലാണ് രഹ്നയ്ക്കെതിരെ കേസെടുത്തത്.
സ്വന്തം നഗ്നശരീരം മക്കള്‍ക്ക് ചിത്രംവരയ്ക്കാന്‍ വിട്ടുനല്‍കിയതിന്റെ ദൃശ്യങ്ങള്‍ രഹ്ന ഫാത്തിമ തന്നെയാണ് സാമൂഹ മാധ്യങ്ങളിലുടെ പുറത്തുവിട്ടത്. ബോഡി ആന്‍ഡ് പൊളിറ്റിക്സ് എന്ന തലക്കെട്ടോടെയായിരുന്നു വീഡിയോ പോസ്റ്റ് ചെയ്തത്. ഇതിനതിരെ ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയും അഭിഭാഷകനായ എ.വി. അരുണ്‍ പ്രകാശ് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തിരുവല്ല പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
പോലീസ് നടത്തിയ തെരച്ചിലില്‍ വീട്ടില്‍നിന്നു കുട്ടികളുടെ പെയിന്റിങ് ബ്രഷ്, ചായങ്ങള്‍, ലാപ്ടോപ് തുടങ്ങിയവ കസ്റ്റഡിയിലെടുത്തിരുന്നു. വിഡിയോ പ്രചരിപ്പിച്ച സംഭവം എറണാകുളം സൈബര്‍ഡോം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് സൗത്ത് പോലീസും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പോക്സോ ആക്ട് സെക്ഷന്‍ 13, 14, 15 എന്നിവയും ഐടി ആക്ടും പ്രകാരമാണ് കേസെടുത്തിട്ടുള്ളതെന്ന് ഇന്‍സ്പെക്ടര്‍ അനീഷ് പറഞ്ഞു. മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കിയ രഹ്ന ഇപ്പോള്‍ ഒളിവിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: