ചേര്‍ത്തല: കേരളത്തിലെ വിശ്വാസി സമൂഹത്തിന്റെ സ്വപ്ന പദ്ധതിയായ ശിവഗിരി തീര്‍ത്ഥാടന സര്‍ക്യൂട്ട് പുന:സ്ഥാപിക്കുവാന്‍ തീരുമാനമെടുത്ത കേന്ദ്ര സര്‍ക്കാരിന് അഭിനന്ദനം അറിയിച്ച് ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. സ്വദേശ് ദര്ശന് പദ്ധതിക്ക് കീഴില്‍ ഉള്‍പ്പെടുത്തിയാണ് ശിവഗിരി തീര്‍ത്ഥാടന സര്‍ക്യൂട്ടിന്റെ വികസനത്തിനായി കേന്ദ്ര ടൂറിസം മന്ത്രാലയം പണം അനുവദിച്ചിരിക്കുന്നത്. ശിവഗിരി ശ്രീനാരായണ ഗുരു ആശ്രമം, അരുവിപ്പുറം കുന്നുംപാറ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം, ചെമ്പഴന്തി ശ്രീ നാരായണ ഗുരുകുലം എന്നിവ ഉള്‍പ്പെടുന്നതാണ് ഈ ആത്മീയ സര്‍ക്യൂട്ട്.
പദ്ധതി പിന്‍വലിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രധാനമന്തി നരേന്ദ്രമോദി, അമിത് ഷാ ഉള്‍പ്പെടെയുള്ളവര്‍ക്ക് നിവേദനം നല്‍കിയിരുന്നു. ഈ പദ്ധതി പുന:സ്ഥാപിക്കുന്നതിനായി മുന്‍കൈ എടുത്ത പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി അമിത് ഷാ, ടൂറിസം മന്ത്രി പ്രഹ്ളാദ് സിംഗ് പട്ടേല്‍, വിദേശകാര്യ സഹമന്ത്രി വി. മുരളിധരന് എന്നിവര്‍ക്ക് നന്ദിയും അഭിനന്ദനവും ഗുരുദേവനാമത്തില്‍ അറിയിക്കുന്നതായും തുഷാര്‍ പ്രസ്താവനയില്‍ അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: