ന്യൂദല്‍ഹി: ഇന്ത്യയുടെ യുവ അമ്പയര്‍ നിതിന്‍ മേനോനെ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ എലൈറ്റ് അമ്പയര്‍മാരുടെ പാനിലില്‍ ഉള്‍പ്പെടുത്തി. ഈ പാനലില്‍ ഉള്‍പ്പെടുത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ അമ്പയറാണ് മുപ്പത്തിയാറുകാരനായ നിതിന്‍ മേനോന്.
ഇംഗ്ലണ്ടിന്റെ നിജല്‍ ലോങ്ങിന് പകരമാണ് നിതില്‍ മേനോനെ അടുത്ത സീസണിലേക്കുളള അമ്പയര്‍മാരുടെ പാനലില്‍ ഉള്‍പ്പെടുത്തിയത്. ഈ പാനലില്‍ സ്ഥാനം നേടുന്ന മൂന്നാമത്തെ ഇന്ത്യക്കാരനാണ് നിതിന്‍. മുന്‍ ക്യാപ്റ്റന്‍ ശ്രീനിവാസ് വെങ്കട്ടരാഘവന്, സുന്ദരം രവി എന്നിവരാണ് നേരത്തെ ഈ പാനലില്‍ സ്ഥാനം നേടിയ ഇന്ത്യാക്കാര്‍.
നിതിന്‍ ഇതുവരെ മൂന്ന് ടെസ്റ്റുകളും 24 ഏകദിനങ്ങളും 16 ടി 20 മത്സരങ്ങളും നിയന്ത്രിച്ചിട്ടുണ്ട്. മുന്‍ രാജ്യാന്തര അമ്പയര്‍ നരേന്ദ്ര മേനോന്റെ മകനാണ്. മധ്യപ്രദേശിനായി രണ്ട് ലിസ്റ്റ് എ മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. അമ്പയറിങ്ങില്‍ പതിമൂന്ന് വര്‍ഷം പൂര്‍ത്തിയാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: