ശ്രീകാര്യം: തിരുവനന്തപുരം നഗരത്തിന്റെ പ്രവേശന കവാടമായ തമ്പാനൂരും കിഴക്കേകോട്ടയും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ തിരക്കുള്ള ശ്രീകാര്യം ജംഗ്ഷനില്‍ നിര്‍മിക്കുവാന്‍ പോകുന്ന ഫ്‌ളൈഓവറിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം തന്നെ ആരംഭിച്ചേക്കും. നിര്‍മാണ ചുമതലയുള്ള കേരളാ റാപ്പിഡ് ട്രാന്‍സിറ്റ് കോര്‍പ്പറേഷന്‍ (കെആര്‍ടിസി) ഇതിനുള്ള നടപടിക്രമങ്ങളുമായി മുന്നോട്ടുപോവുകയാണ്. ഫ്‌ളൈഓവര്‍ നിര്‍മാണത്തിനായി സ്ഥലം നഷ്ടപ്പെടുന്നവര്‍ക്കു നല്‍കുവാനുള്ള തുകയുടെ ആദ്യ ഗഡുവായ 35 കോടി രൂപ കിഫ്ബി കേരളാ റാപ്പിഡ് ട്രാന്‍സിറ്റ് കോര്‍പ്പറേഷന് കൈമാറിയതോടെ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. 535 മീറ്റര്‍ നീളത്തിലും 15 മീറ്റര്‍ വീതിയിലും നാലുവരിയില്‍ നിര്‍മിക്കുന്ന ഈ ഫ്‌ളൈഓവര്‍ 135. 37 കോടി രൂപ മുടക്കിയാണ് നിര്‍മിക്കുന്നത്
ഫ്‌ളൈഓവര്‍ നിര്‍മാണത്തിനായി സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സ്ഥലത്തെ വ്യാപാരികളും സ്ഥലവാസികളും നിരവധി പ്രതിഷേധങ്ങളും സമരങ്ങളും നടത്തിരുന്നു. പ്രശ്‌നത്തിന് പൂര്‍ണ പരിഹാരമായിട്ടില്ല. എന്നാലും പ്രതിഷേധങ്ങള്‍ക്കിടയിലും കല്ലുകള്‍ ഇട്ടു കഴിഞ്ഞിട്ടുണ്ട്. നവംബറിന് മുമ്പ് തന്നെ ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കുവാനാണ് കേരളാ റാപ്പിഡ് ട്രാന്‍സിറ്റ് കോര്‍പ്പറേഷന്‍ ലക്ഷ്യമിടുന്നത്. സ്ഥലം ഏറ്റെടുക്കലിനെപ്പം പദ്ധതിയുടെ വിശദമായ സാങ്കേതിക പഠനവും നടക്കുകയാണ്. നിര്‍ദിഷ്ട ലൈറ്റ് മെട്രോ പദ്ധതിയുടെ സാങ്കേതിക ആവശ്യകതകളും കൂടി പരിഗണിച്ചാണ് ഫ്‌ളൈഓവര്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. ഫ്‌ളൈഓവര്‍ വരുന്നതോടെ ശ്രീകാര്യത്തെ ഗതാഗതക്കുരുക്കിന് പരിഹാരമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: