കോട്ടയം: ജൂലൈ 10ന് ആരംഭിക്കുന്ന എം.ജി സര്‍വകലാശാല നാലാം സെമസ്റ്റര്‍ ബി.എ എല്‍എല്‍ബി, ബി.കോം എല്‍എല്‍ബി, ബിബിഎ എല്‍എല്‍ബി എന്നീ പരീക്ഷകള്‍ക്ക് കവരത്തിയില്‍ പരീക്ഷാകേന്ദ്രം തയാറാക്കി അധികൃതര്‍. ലക്ഷദ്വീപിലുള്ള വിദ്യാര്‍ഥികള്‍ക്ക് കവരത്തി ഗവണ്മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പരീക്ഷ കേന്ദ്രമായി തെരഞ്ഞെടുക്കാമെന്ന് സര്‍വകലാശാല അറിയിച്ചു.
കൊറോണ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സാങ്കേതിക സര്‍വകലാശാല ജൂലൈ ഒന്നു മുതല്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെക്കുന്നതായി അറിയിച്ചിരുന്നു. പുതുക്കിയ തീയതി പിന്നീട് തീരുമാനിക്കും. കൊവിഡ് സമ്പര്‍ക്ക രോഗബാധ തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ പരീക്ഷ നടത്തുന്നത് സുരക്ഷിതമല്ലെന്നാണ് കെടിയു പരീക്ഷാസമിതിയുടെ വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: