കരുനാഗപ്പള്ളി: ബിജെപി കോഴിക്കോട് ഏരിയ 34-ാം ഡിവിഷന് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്ലുംമുട്ടില്‍ കടവില്‍ വീര സൈനികരെ അനുസ്മരിച്ച് പരിപാടി സംഘടിപ്പിച്ചു. റിട്ട. ക്യാപ്റ്റന്‍ പി. ശിവരാജന്, വിരമിച്ച സൈനികരായ ശശാങ്കന്, സഹദേവന്, പ്രേമാനന്ദന് എന്നിവര്‍ ഭദ്രദീപം കൊളുത്തി സൈനികരുടെ സ്മരണയ്ക്കു മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി ആദരമര്‍പ്പിച്ചു.
ബിജെപി ജില്ലാ സെക്രട്ടറി കെ. സോമന്, മണ്ഡലം പ്രസിഡന്റ് കെ.ആര്. രാജേഷ്, മുരളി, എസ്. സോബേഷ്, ഏരിയ പ്രസിഡന്റ് ഷിജി ആനന്ദ്, എസ്. കൃഷ്ണകുമര്‍, വിശാഖ്, അനില്‍കുമാര്‍, ഷിലു തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: