കൊല്ലം: ചവറ നിയമസഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിനാവശ്യമായ വോട്ടിംഗ് മെഷീനുകളുടെ ഒന്നാംഘട്ട പരിശോധന ഇന്ന് തുടങ്ങും. ഇതിലേക്കാവശ്യമായ ബാലറ്റ് യൂണിറ്റ്, കണ്ട്രോള് യൂണിറ്റ്, വിവിപാറ്റ് മെഷീനുകള്‍ ജില്ലയിലെത്തിച്ചേര്ന്നു. കരിക്കോട് വെയര്‍ഹൗസിംഗ് കോര്പ്പറേഷന് കോമ്പൗണ്ടിലുള്ള ജില്ലാ ഇലക്ഷന് ഡിപ്പോയില്‍ വച്ചാണ് പരിശോധിക്കുന്നത്.
മെഷീനുകളിലെ നിലവിലെ ഡേറ്റകള്‍ ക്ലിയര്‍ ചെയ്ത് നിരവധി തവണ ചെക്കിംഗ് നടത്തി തകരാറുകള്‍ ഇല്ലെന്ന് ഉറപ്പു വരുത്തി സീല്‍ ചെയ്യുകയാണ് ചെയ്യുന്നത്. അംഗീകൃത രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളുടെ സാന്നിദ്ധ്യത്തിലാണിത് നടത്തുന്നത്. ഇത് സംബന്ധിച്ച് പാര്‍ട്ടികള്‍ക്കും കത്ത് നല്‍കിയിട്ടുണ്ട്. സാഹചര്യം അനുകൂലമായാല്‍ ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങാന്‍ ഇലക്ഷന് കമ്മീഷന് നിര്‍ദ്ദേശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: