മുംബൈ: വൈറസ് വ്യാപനം ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ ലോക്ഡൗണ്‍ ജൂലൈ 31 വരെ നീട്ടിയതായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. നിലവിലെ സാഹചര്യത്തില്‍ വളരെ ശ്രദ്ധയോടെ വേണം ഓരോ തീരുമാനങ്ങളുമെടുക്കാന്‍. പ്രതിസന്ധിക്ക് അവസാനമായിട്ടില്ല. പരിശോധനയിലുണ്ടായ വര്‍ധനവാണ് രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ കാരണം. കൂടാതെ ഇളവുകള്‍ നല്കിയപ്പോള് ആളുകള്‍ സഞ്ചരിക്കാന്‍ തുടങ്ങിയതും വൈറസ് വ്യാപനത്തിന് കാരണമായി. മണ്‍സൂണ്‍ കാലത്ത് മലേറിയ, ഡെങ്കു തുടങ്ങിയ രോഗങ്ങള്‍ പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കണം, തക്കറെ പറഞ്ഞു.
യാത്രയ്ക്ക് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് മഹാരാഷ്ട്ര പോലീസും രംഗത്തെത്തി. അവശ്യ സാധനങ്ങള്‍ വാങ്ങുന്നതിനുള്‍പ്പെടെ രണ്ട് കിലോമീറ്ററില്‍ കൂടുതല്‍ സഞ്ചരിക്കാന്‍ പാടില്ലെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു. രാത്രി യാത്രയ്ക്കും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി.
വൈറസ് വ്യാപനത്തിന്റെ ആദ്യ ദിവസങ്ങളില്‍ മഹാരാഷ്ട്രയിലെ വൈറസ് ബാധിതരില്‍ 68 ശതമാനവും റിപ്പോര്‍ട്ട് ചെയ്തിരുന്നത് മുംബൈയിലായിരുന്നു. എന്നാലിപ്പോള്‍ ഇതില്‍ കുറവുണ്ടായതായാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. മുംബൈയിലെ വൈറസ് ബാധിതരുടെ എണ്ണം കുറയുന്നതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം മാത്രം 5,318 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. ആകെ ബാധിതര്‍ 1,59,133. ആകെ മരണം 7,273. 4.75 ശതമാനമാണ് മരണനിരക്ക്. രോഗമുക്തി നിരക്ക് 52.94 ശതമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: