കൊല്‍ക്കത്ത: ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ശൃംഖലയായ സൊമാറ്റോയിലെ ചൈനീസ് നിക്ഷേപത്തില്‍ പ്രതിഷേധിച്ച് ബംഗാളിലെ ഒരു കൂട്ടം ജീവനക്കാര്‍ ജോലി ഉപേക്ഷിച്ചു. ജീവനക്കാര്‍ കൊല്‍ക്കത്തയില്‍ ഒത്തുകൂടി സൊമാറ്റോയുടെ യൂണിഫോം കത്തിച്ചു.
വമ്പന്‍ ചൈനീസ് വ്യവസായ സംരംഭമായ അലിബാബയുടെ അനുബന്ധ ഗ്രൂപ്പായ ആന്റ് ഫിനാന്‍ഷ്യല്‍ 210 മില്യണ്‍ ഡോളര്‍ സൊമാറ്റോയില്‍ നിക്ഷേപിച്ചു. കമ്പനിയുടെ 14.7 ശതമാനം ഓഹരികള്‍ ആന്റ് ഫിനാന്‍ഷ്യല്‍ സ്വന്തമാക്കി. ലഡാക്കില്‍ ചൈനീസ് അതിക്രമത്തില്‍ ഇരുപതു സൈനികര്‍ വീരമൃത്യു വരിച്ചതിനു പിന്നാലെ സൊമാറ്റോയ്ക്കെതിരെ പലയിടത്തും പ്രതിഷേധമുണ്ടായിരുന്നു.
കൊല്‍ക്കത്തയില്‍ ഇന്നലെ ഒരു കൂട്ടം ഡെലിവറി ജീവനക്കാര്‍ ജോലി ഉപേക്ഷിച്ചാണ് പ്രതിഷേധിച്ചത്. ദക്ഷിണ കൊല്‍ക്കത്തയിലെ ബെഹല പോലീസ് സ്റ്റേഷന് മുന്നില്‍ കമ്പനി യൂണിഫോം ഇവര്‍ അഗ്നിക്കിരയാക്കി. ത്രിവര്‍ണ്ണ ബാന്‍ഡ് കൈയില്‍ അണിഞ്ഞായിരുന്നു പ്രതിഷേധം. ഞങ്ങള്‍ സൊമാറ്റോയിലെ ജോലി ഉപേക്ഷിച്ചു. ഈ കമ്പനിയെ ബഹിഷ്കരിക്കണമെന്ന് ഞങ്ങള്‍ എല്ലാവരോടും ആവശ്യപ്പെടുന്നു, പ്രതിഷേധിച്ച ജീവനക്കാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: