തിരുവനന്തപുരം: കൊറോണ സ്ഥിരീകരിച്ച വിക്രം സാരാഭായി സ്പേസ് സെന്ററിലെ (വിഎസ്എസ്സി) ജീവനക്കാരന്റെ റൂട്ട് മാപ്പ് പുറത്തുവിട്ടു. സങ്കീര്‍ണമായ റൂട്ട് മാപ്പാണ് ജില്ലാ ഭരണകൂടം പുറത്തുവിട്ടിരിക്കുന്നത്. ഈ മാസം 4 മുതല്‍ രോഗം സ്ഥിരീകരിച്ച 24 വരെയുള്ള ദിവസങ്ങളില്‍ ഇയാള്‍ പോയ സ്ഥലങ്ങളുടെയും പങ്കെടുത്ത ചടങ്ങുകളുടെയും വിവരങ്ങളാണ് പുറത്തുവിട്ടത്. ഇയാള്‍ നഗരത്തിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചിരുന്നു വെന്നാണ് റൂട്ട് മാപ്പ് വ്യക്തമാക്കുന്നത്. ഇയാള്‍ വൈദ്യുതി ബില്‍ അടയ്ക്കുന്നതിന് പോവുകയും അടുത്ത വീട്ടിലെ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.
ഈ മാസം 4 നാണ് അടുത്ത വീട്ടിലെ ഗൃഹപ്രവേശനം ചടങ്ങില്‍ ഇദ്ദേഹം പങ്കെടുത്തത്. 25 പേര് ഇവിടെ ഉണ്ടായിരുന്നു. തിരുമലയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ 15നും 16നും 19നും കരമനയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ 21നും 23നും ഇദ്ദേഹം പോയിട്ടുണ്ട്. 18ന് രാവിലെ കാര്‍മല്‍ സ്കൂളില്‍ പുസ്തകങ്ങള്‍ വാങ്ങിക്കാനും ഉച്ചയ്ക്ക് 1.30ന് ഇയാള്‍ ചാല മാര്‍ക്കറ്റിലും പോയിട്ടുണ്ട്. 19ന് ഉച്ചയ്ക്ക് 1.30 നും 2 നും ഇടയില്‍ വൈദ്യുതി ബില്‍ അടയ്ക്കുന്നതിനായി തിരുമല ബ്രാഞ്ചില്‍ ഇദ്ദേഹം പോയിട്ടുണ്ട്. കഴക്കൂട്ടം എസ്ബിഐ ബ്രാഞ്ചില്‍ ഈ മാസം 6 നും എസ്ബിഐ തുമ്പ ബ്രാഞ്ചില്‍ 8 നും 16ന് തിരുമല പ്ലാവിളയിലെ പെട്രോള്‍ പമ്പിലും ഇദ്ദേഹം പോയിട്ടുണ്ട്.
തൃക്കണ്ണാപുരം സ്വദേശിയായ ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചതോടെ വിഎസ്എസ്സിയില് നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരുന്നു. ഇദ്ദേഹത്തോടൊപ്പം ജോലി ചെയ്തിരുന്ന 12 പേരെ നിരീക്ഷണത്തിലാക്കി. ഇദ്ദേഹം ജോലി ചെയ്തിരുന്ന വിഭാഗം അണുവിമുക്തമാക്കുകയും ചെയ്തിരുന്നു. സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ച മണക്കാട് സ്റ്റേഷനറി കടനടത്തുന്ന ആളിന്റെയും റൂട്ട്മാപ്പ് ജില്ലാ ഭരണകൂടം പുറത്തുവിട്ടു. പുകയില ഉല്‍പ്പന്നങ്ങളുടെ ചില്ലറ വില്‍പ്പനയ്ക്കായി ഇയാള്‍ വിവിധ ഇടങ്ങളില്‍ പോയിട്ടുണ്ട്. മണക്കാട് മാര്‍ക്കറ്റ് ജംഗ്ഷനിലെ പച്ചക്കറികടയില്‍ ഇയാള്‍ മിക്ക ദിവസങ്ങളിലും പോയിട്ടുള്ളതായാണ് റൂട്ട് മാപ്പില്‍ നിന്നും വ്യക്തമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: