തിരുവനന്തപുരം: സമ്പര്‍ക്കത്തിലൂടെയും ഉറവിടം കണ്ടെത്താനുമാകാതെ നിരവധി പേര്‍ക്ക് കൊറോണ ബാധയുണ്ടായ തലസ്ഥാനത്ത് സ്ഥിതി സങ്കീര്‍ണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. നഗരം ഇപ്പോള്‍ അടച്ചിടേണ്ട സാഹചര്യമില്ല. തലസ്ഥാന നഗരവാസികള്‍ സര്‍ക്കാര്‍ നിര്‍ദേശം പാലിക്കണം. സമ്പര്‍ക്കത്തിലൂടെയുള്ള മൂന്ന് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ മണക്കാട് സ്ഥിതി അതീവഗുരുതരമാണ്. ഈ പ്രദേശത്തെ കണ്ടെയിന്മെന്റ് സോണുകള്‍ സര്‍ക്കാര്‍ വിപുലമാക്കും.
വിക്രംസാരാഭായി സ്പേസ് സെന്ററിലെ ജീവനക്കാരന് ആരോടൊക്കെയാണ് ബന്ധപ്പെട്ടതെന്ന് കണ്ടെത്തുക പ്രയാസമാണ്. അതേസമയം നഗരത്തിലെ കൂടുതല്‍ ചന്തകളില്‍ നിയന്ത്രണമേര്പ്പെ ടുത്തുമെന്ന് തിരുവനന്തപുരം മേയര്‍ അറിയിച്ചു. പാളയം, ചാല ചന്തകള്ക്കൊരപ്പം പേരൂര്‍ക്കട, കുമരിചന്ത എന്നിവിടങ്ങളിലും ജനങ്ങള്‍ക്ക് നിയന്ത്രണത്തോടെ മാത്രമാകും പ്രവേശനമെന്നും മേയര്‍ കെ. ശ്രീകുമാര്‍ വ്യക്തമാക്കി.
തലസ്ഥാന നഗരത്തില്‍ രാത്രി യാത്രാ നിയന്ത്രണം ശക്തമാക്കുന്നതിന്റെ ഭാഗമായി രാത്രി 9 മുതല്‍ പുലര്‍ച്ചെ 5 വരെ പരിശോധന പോലീസ് കര്‍ശനമാക്കിയിട്ടുണ്ട്. തലസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെ രോഗികള്‍ ഏറുന്നത് കണക്കിലെടുത്താണ് പരിശോധന കര്‍ശനമാക്കിയത്. തലസ്ഥാനത്ത് കൊറോണ ബാധിച്ചു മരിച്ച നാലുപേര്‍ക്ക് ഉള്‍പ്പെടെ രോഗം ബാധിച്ചത് എങ്ങനെയെന്നത് സ്ഥിരീകരിക്കാന്‍ ആയിരുന്നില്ല. തിരുവനന്തപുരം നഗരത്തില്‍ ഓട്ടോ ഡ്രൈവര്‍ക്ക് കൊറോണ ബാധിച്ചതിനെ തുടര്‍ന്നാണ് നഗരത്തില്‍ കര്ശനനിയന്ത്രണമുണ്ടായത്. ഓട്ടോഡ്രൈവറില്‍ നിന്നും നേരിട്ടു തന്നെ അഞ്ചിലധികം പേര്‍ക്ക് രോഗം പകര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: