കൊട്ടാരക്കര: ദമ്പതികള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ച് യുവാവു മരണമടഞ്ഞു. പവിത്രേശ്വരം ഹരീഷ് ഭവനില്‍ രാമചന്ദ്രന് നായര്‍ വസന്തകുമാരി ദമ്പതികളൂടെ മകന് ഹരീഷ് 34 ആണ് മരണമടഞ്ഞത്. ബൈക്കില്‍ ഒപ്പം ഉണ്ടായിരുന്ന ഹരീഷിന്റെ ഭാര്യ ആതിര (29) നെ പരിക്കുകളോടെ താലൂക്കാശുപത്രിയില്‍ പ്രവശിപ്പിച്ചു. വൈകിട്ട് നാലരയോടെ നെടുവത്തൂര്‍ കിള്ളൂര്‍ ജംഗ്ഷനിലായിരുന്നു അപകടം ഉണ്ടായത്.
കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പോയി മടങ്ങും വഴി എതിരെ വന്ന ലോറിയുമായി കുട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ലോറി നിര്‍ത്താതെ വിട്ടു പോയെങ്കിലും നാട്ടുകാര്‍ പിന് തുടര്‍ന്ന് പിടികൂടി പൊലീസിലേല്‍പ്പിച്ചു. ഓടിക്കൂടിയ നാട്ടുകാര്‍ ഹരീഷിനെയും ഭാര്യ ആതിരയേയും താലൂക്കാശുപത്രിയില്‍ പ്രവേശിപ്പില്ലെങ്കിലും ഹരീഷ് മരണമടഞ്ഞു.പുത്തൂര്‍ സ്വകാര്യ ക്ലിനിക്കിലെ ജീവനക്കാരനായിരുന്നു. ആദിശ്രീ ഏക മകളാണ്. കെട്ടാരക്കര പൊലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: