കല്പറ്റ: പുത്തുമലയിലെ പ്രളയത്തില്‍ അടിഞ്ഞു കൂടിയ മരങ്ങള്‍ ലേലം ചെയ്തതുമായി ബന്ധപ്പെട്ട് വകുപ്പ് തല അന്വേഷണം ആവശ്യപ്പെട്ട് സി പി ഐ .മരങ്ങള്‍ തിട്ടപ്പെടുത്തിയതു മുതല്‍ ലേലം ചെയ്ത റവന്യൂ ഉദേ്യാഗസ്ഥടക്കം ലേല നടപടികള്‍ കൃത്യമായി പാലിച്ചിട്ടില്ലെന്നതും ലേലം സര്‍ക്കാരിന് നഷ്ടമുണ്ടാക്കിയെന്നും സി.പി.ഐ മേപ്പാടി ചൂരല്‍മല ലോക്കല്‍ സെക്രട്ടറിമാര്‍ നേരത്തെ തന്നെ വാര്‍ത്താ സമ്മേളനം നടത്തി അറിയിച്ചിരുന്നു.
പ്രത്യക്ഷത്തില്‍ 1,76,000 രൂപയ്ക്ക് ലേലം ചെയ്ത മരങ്ങള്‍ ലേല പരസ്യപ്രകാരം ലാഭമാണെന്ന് പൊതു മധ്യത്തില്‍ തോന്നുമെങ്കിലും അണിയറയില്‍ വന്‍ അഴിമതിയാണ് നടന്നിരിക്കുന്നത്. ദുരന്തഭൂമിയില്‍ ഒലിച്ചു വന്ന മരങ്ങള്‍ കേവലമായി തിട്ടപ്പെടുത്തിയ ഫോറസ്റ്റ് ഉേദ്യാഗസ്ഥരും ലേല പരസ്യം വെള്ളാര്‍ മല വില്ലേജ് ഓഫീസില്‍ മാത്രം പ്രസിദ്ധപ്പെടുത്തിയ വില്ലേജ് ഓഫീസറും, അതിന് അനുമതി നല്കിയ ഉേദ്യാഗസ്ഥരടക്കം ഇതിന് ഉത്തരവാദിത്വപ്പെട്ടവരാണെന്ന് നേരത്തെ തന്നെ സിപിഐ ആരോപിച്ചിരുന്നു.
തെരഞ്ഞെടുപ്പ് ആയുധമാക്കുവാന്‍ ചിലര്‍ ഇത് ബോധപൂര്‍വ്വം ശ്രമിക്കുമ്പോള്‍ സി പി ഐ ക്ക് ബാധ്യത നാട്ടിലെ ജനാധിപത്യവിശ്വാസികളോടാണ്.ഈ മര ലേല മടക്കമുള്ള വിഷയത്തിലെ ഉേദ്യാഗസ്ഥരുടെ ഗൂഡാലോചന സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കുന്നതിനു വേണ്ടിയാണ്. ഈ വിഷയത്തില്‍ ഇരു വകുപ്പിന്റെയും മന്ത്രിമാര്‍ക്കടക്കം വകുപ്പ് തല അന്വേഷണങ്ങള്‍ ആവശ്യപ്പെട്ട് പരാതി നല്‍കുമെന്നും സി പി ഐ മേപ്പാടി ചൂരല്‍മല ലോക്കല്‍ സെക്രട്ടറിമാരായ സഹദേവന്, പ്രശാന്തന് തുടങ്ങിയവര്‍ അറിയി ച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: