Categories: Article

മട്ടന്നൂര്‍ കലാപം: തമസ്‌കരിക്കപ്പെട്ട ചരിത്ര അധ്യായം

1921ലെ മാപ്പിള ലഹളയോടൊപ്പം തന്നെ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ് 1852ലെ മട്ടന്നൂര്‍ കലാപവും

വിക്കിപീഡിയയില്‍ തെരഞ്ഞാല്‍ പോലും മട്ടന്നൂര്‍ കലാപം എന്നൊന്ന് കാണാന്‍ കഴിയില്ല. ചരിത്രം പലപ്പോഴും സൃഷ്ടിക്കപ്പെടുകയോ അല്ലെങ്കില്‍ യഥാര്‍ത്ഥ സംഭവങ്ങള്‍ ബോധപൂര്‍വം കുഴിച്ചിടപ്പെടുകയോ ചെയ്യുന്നു. അതിന് എല്ലാക്കാലത്തും കൃത്യമായ അജണ്ടകള്‍ ഉണ്ടാകാം. കാലം ചിലതെല്ലാം മായ്ച്ചുകളയുമ്പോഴും ചിലപ്പോള്‍ കബന്ധങ്ങള്‍ എഴുന്നേറ്റു വരും. അത് കാലത്തിന്റെ അനിവാര്യതയാണ്.

ചരിത്രത്തില്‍ രേഖപ്പെടുത്തിയതും എന്നാല്‍ ചര്‍ച്ച ചെയ്യപ്പെടാത്തതുമായ മട്ടന്നൂര്‍ കലാപം 1801 മുതല്‍ 1921 വരെ വടക്കേ മലബാറില്‍ നടന്നതാണ്. ഇത് സാധാരണ കലാപമോ അല്ലെങ്കില്‍ പെട്ടെന്നുണ്ടായ ലഹളയായിട്ടോ കാണാന്‍ പറ്റില്ല. സൂക്ഷ്മമായ നിരീക്ഷണത്തില്‍ തിളച്ചുമറിയുന്ന മലബാറിന്റെ സംഘര്‍ഷഭരിതമായ കാലഘട്ടം അത് അനാവരണം ചെയ്യുന്നു. കലാപത്തില്‍ കല്ലാറ്റില്‍ കുടുംബാംഗമായ ബ്രാഹ്മണ ജന്മിയുടെ ഇല്ലം ആക്രമിച്ചു കുടുംബാംഗങ്ങളെയും വേലക്കാരെയും കൊലചെയ്തു. ലഭ്യമായ വിവരം അനുസരിച്ച് മരണസംഖ്യ 15. അന്ന് നിധിശേഖരങ്ങള്‍ തേടി സംഘം നിലം കുഴിച്ചു. പിന്നീട് വീട് തീവച്ച് നശിപ്പിച്ചു.

ഈ കലാപത്തില്‍ മൂന്ന് നമ്പൂതിരിമാരുടെ കുടുമ മുറിച്ചുകളയുകയും ചെയ്തു. മട്ടന്നൂര്‍ കലാപത്തിന് മുന്‍പ് നടന്ന കലാപങ്ങളില്‍ അക്രമികളുടെ ലക്ഷ്യം കവര്‍ച്ചയോ ജന്മിമാരോട് ഉണ്ടായിരുന്ന ശത്രുതയോ ആയിരുന്നു. അവര്‍ സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിച്ചിരുന്നില്ല. കൊല്ലുന്നതിന് മുന്‍

പ് കലാപകാരികള്‍ സ്ത്രീകളോടും കുട്ടികളോടും ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടിരുന്നു. ചെറുത്തുനില്‍ക്കുന്ന വേലക്കാരെ മാത്രമേ കൊലപ്പെടുത്തിയിരുന്നുള്ളൂ. മട്ടന്നൂര്‍ കലാപത്തില്‍ മാത്രമാണ് കുടുംബാംഗങ്ങളെ മുഴുവന്‍ കൊല ചെയ്തത്. തുടക്കത്തില്‍ ഒമ്പത് പേരാണ് സംഘത്തിലുണ്ടായിരുന്നത്. എങ്കിലും യഥാര്‍ത്ഥ പങ്കാളിത്തം എത്രയോ അധികമായിരുന്നു. ഇരുന്നൂറിലധികം ആളുകള്‍, സ്ത്രീകളും കുട്ടികളുമടക്കം ഈ കൊലപാതകത്തില്‍ പങ്കെടുത്തു. തുടര്‍ന്ന് പട്ടാളവുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ 15 കലാപകാരികള്‍ കൊലചെയ്യപ്പെട്ടു. പ്രക്ഷോഭകാരികളെ നാട്ടുകാര്‍ വിരുന്നൊരുക്കി ആദരിച്ചു എന്ന് ചരിത്രം രേഖപ്പെടുത്തുന്നു. കലാപകാരികളുടെ ശവസംസ്‌കാര ചടങ്ങിന് രണ്ടായിരത്തോളം ആളുകള്‍ പങ്കെടുത്തു.

1851 നവംബറില്‍ ഒമ്പത് കലാപകാരികള്‍ മട്ടന്നൂരില്‍നിന്നും 90 മൈല്‍ അകലെയുള്ള മമ്പുറം പള്ളിയിലേക്ക് തീര്‍ത്ഥയാത്ര പോയി. കല്ലാറ്റില്‍ ജന്മിയെ വധിക്കാനുള്ള പദ്ധതി ഇവര്‍ തിരൂരങ്ങാടിയിലേക്കു തിരിക്കുന്നതിനു മുന്‍പുതന്നെ ആസൂത്രണം ചെയ്തിരുന്നു. ഇത്രയും ദീര്‍ഘമായ ആസൂത്രണത്തോടെ നടത്തിയ മറ്റു കൊലപാതകങ്ങള്‍ അക്കാലത്ത് ഉണ്ടായിരുന്നോ എന്ന് സംശയമാണ്. മമ്പുറത്തുനിന്നു തിരിച്ചെത്തി രണ്ടുമാസത്തെ പരിശ്രമംകൊണ്ട് കലാപകാരികള്‍ക്കു വടക്കേ മലബാറിന്റെ മണ്ണിനെ ഉഴുതുമറിക്കാന്‍ കഴിഞ്ഞു.

മമ്പുറം സയ്ദ് ഫസല്‍ പൂക്കോയ തങ്ങളുടെ നാടുകടത്തല്‍

സവിശേഷമായ മട്ടന്നൂര്‍ കലാപത്തെ ബ്രിട്ടീഷുകാര്‍ അര്‍ഹിക്കുന്ന പരിഗണനയോടെ തന്നെയാണ് നോക്കിക്കണ്ടത്. മലബാറികള്‍ വെട്ടിമരിക്കുന്നതല്ല അവരെ അലട്ടിയത്. നീതിന്യായ വ്യവസ്ഥ, സമാന്തരമായി ഇന്ത്യയിലെ ജനങ്ങള്‍ നടപ്പാക്കാന്‍ തുടങ്ങുന്നു എന്നത് അവരെ ഇരുത്തി ചിന്തിപ്പിച്ചു. ഇത് നീണ്ടുപോ

യാല്‍ ഭരണകൂടത്തിന് ഭീഷണിയാകുമെന്ന് തിരിച്ചറിഞ്ഞു.  

മുഖ്യ ആസൂത്രകനായിരുന്ന മമ്പുറം തങ്ങളേയും, വീട്ടുജോലിക്കാരും ബന്ധുക്കളുമടക്കം 57 കുടുംബങ്ങളെയും മാര്‍ച്ച് 19ന് അറബി നാട്ടിലേയ്‌ക്ക് കപ്പല്‍ കയറ്റി. എണ്ണായിരത്തോളം പേര്‍ തങ്ങളെ യാത്രയയ്‌ക്കാന്‍ പരപ്പനങ്ങാടിയില്‍ എത്തി എന്നതാണ് ശ്രദ്ധേയം. തങ്ങള്‍ പോകുന്ന കപ്പലിന്റെ കൊടി കണ്ണില്‍ നിന്ന് മായുന്നതുവരെ നോക്കിനിന്നു. ഇത് സംഭവിക്കുന്നത് 1855ല്‍ ആണെന്ന് ഓര്‍ക്കുക. ഫേസ്ബുക്കും വാട്സാപ്പും ഒന്നുമില്ലാതെ യാതൊരു വാര്‍ത്താവിനിമയ സംവിധാനങ്ങളും ഇല്ലാത്ത കാലത്ത് എണ്ണായിരം ആളുകള്‍ കടപ്പുറത്ത് തങ്ങളെ യാത്രയാക്കി. തങ്ങളെ ഒരു നോക്ക് കാണാന്‍ എണ്‍പതു മുതല്‍ നൂറ്റിയിരുപത് മൈലുകള്‍ വരെ താണ്ടിയാണ് മാപ്പിളമാര്‍ എത്തിയത്.  

മാപ്പിള ലഹളയുടെ ബീജാങ്കുരണം നടന്നത് 1852 പരപ്പനങ്ങാടി കടപ്പുറത്താണ്. അതിന് കാരണം മട്ടന്നൂര്‍ കല്ലാറ്റില്‍ ജന്മിയുടെ കൊലപാതകവും. ഈ എണ്ണായിരം ആളുകള്‍ വെറുതെ പിരിഞ്ഞുപോ

യില്ല. അവര്‍ പിന്നീട്, തങ്ങളെ നാടുകടത്തിയ കൊണോലി സായിപ്പിനെ 1855ല്‍ വധിച്ചു. സായിപ്പ് മാപ്പിള ആക്ട് ഭേദഗതി ചെയ്തു. കൊണോലിയെ വധിക്കാന്‍ മൂന്നുപേരെ ഉണ്ടായിരുന്നുള്ളൂ. എങ്കിലും മൂന്ന് ഗ്രാമങ്ങളിലെ 719 ആളുകള്‍ക്ക് 38,331 രൂപ പിഴ വിധിച്ചു. പാവപ്പെട്ടവരായ ഗ്രാമീണര്‍ക്ക് ഇത് വലിയ തുകയായിരുന്നു.  

മാപ്പിള ആക്ടും ബ്രിട്ടീഷുകാര്‍ എടുത്ത നടപടുകളും, ജനത പ്രകടമായ പ്രക്ഷോഭങ്ങളില്‍നിന്നും കലാപങ്ങളില്‍നിന്നും മാറി സഞ്ചരിക്കാന്‍ ഇടയാക്കി. പിന്നീട് ഏകദേശം 45 വര്‍ഷം വലിയ കലാപങ്ങള്‍ ഉണ്ടായില്ല.

പിന്നീട് വന്ന ഖിലാഫത്ത് പ്രസ്ഥാനം, ദേശവ്യാപകമായ സ്വാതന്ത്ര്യ പ്രക്ഷോഭങ്ങള്‍ എന്നിവ മാപ്പിളലഹളയെ അതിന്റെ എല്ലാ സംഹാര തീക്ഷ്ണതയോടെയും ആഞ്ഞടിക്കാന്‍ സഹായിച്ചു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക