കുന്നത്തൂര്‍: പോരുവഴി പഞ്ചായത്തിലെ ചക്കുവള്ളി മലനട റോഡില്‍ മലനട ക്ഷേത്രത്തിന് സമീപമുള്ള പാലത്തിന്റെ നിര്‍മാണം പാതിവഴിയില്‍ ഉപേക്ഷിച്ചത്. നിര്‍മാണത്തിലിരിക്കെ പാലത്തിന്റെ പാര്‍ശ്വഭിത്തി തകര്‍ന്നിട്ട് നാളുകള്‍ കഴിഞ്ഞെങ്കിലും അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ലെന്ന് നാട്ടുകാരുടെ പരാതി.
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ചക്കുവള്ളി മലനട കല്ലുകുഴി റോഡിലാണ് പാലം സ്ഥിതി ചെയ്യുന്നത്. റോഡ് ടാറിംഗിന്റെ മുന്നോടിയായിട്ടായിരുന്നു ആദ്യഘട്ടത്തില്‍ പാലം ഇളക്കി പുനര്‍നിര്‍മാണം ആരംഭിച്ചത്. എന്നാല്‍ പാലം പണി പൂര്‍ണമായി പൂര്‍ത്തീകരിക്കുന്നതിന് മുമ്പായി പാലത്തോട് ചേര്‍ന്നുള്ള പാര്‍ശ്വഭിത്തി ഇടിഞ്ഞു വീണു.
പാര്‍ശ്വഭിത്തിക്കായി കെട്ടിയ പാറകളാണ് തോട്ടിലേക്ക് ഇടിഞ്ഞുവീണത്. പാര്‍ശ്വഭിത്തി ഇടിഞ്ഞുവീണതോടെ സമീപവസ്തുവിലെ കെട്ടിടവും ഭീഷണിയിലാണ്. പാലം പണി ഉടന്‍ പൂര്‍ത്തികരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: