മുക്കം: മുക്കം പോലീസ് സ്റ്റേഷന് പരിധിയില്‍ അനധികൃത മണലെടുപ്പ് വ്യാപകമായതോടെ നടപടി ശക്തമാക്കി. ഇതിന്റെ ഭാഗമായി കൊടിയത്തൂര്‍ പഞ്ചായത്തിലെ ചെറുവാടി പ്രദേശത്തെ രണ്ടു കടവുകള്‍ കല്ലിട്ട് അടച്ചു. ടിപ്പര്‍ ലോറിയില്‍ ചെങ്കല്ലുകള്‍ എത്തിച്ച് റോഡ് അടക്കുകയായിരുന്നു. മുക്കം ഇന്‍സ്പെക്ടര്‍ ബി.കെ. സിജു, സലിം മുട്ടത്ത്, ഉജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് റോഡുകള്‍ അടച്ചത്.
പോലീസിന്റെ കണ്ണുവെട്ടിച്ച് വലിയതോതിലുള്ള മണല്‍കടത്താണ് മലയോര മേഖലയില്‍ നടക്കുന്നത്. പോലീസ് സ്റ്റേഷന് മുന്‍വശത്ത് ഉള്‍പ്പെടെ പോലീസിന്റെ നീക്കം നിരീക്ഷിക്കുന്നതിനായി ഏജന്റുമാരെ വെച്ചാണ് മണല്‍ലോബി വിലസുന്നത്. ഇതിനിടയിലും ഇത്തരക്കാരുടെ കണ്ണുവെട്ടിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ പോലീസ് അനധികൃത മണല്‍ക്കടത്ത് പിടികൂടുകയും ചെയ്തിരുന്നു.
എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ വീണ്ടും മണല്‍കടത്ത് വ്യാപകമായതോടെയാണ് പോലീസ് കടവിലേക്കുള്ള റോഡ് അടക്കുന്നതടക്കമുള്ള നടപടികളുമായി രംഗത്തെത്തിയത്. വരുംദിവസങ്ങളിലും ശക്തമായ നടപടി തുടരുമെന്നും പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: