കുമളി: സന്നദ്ധ പ്രവര്‍ത്തകര്‍ പൊതുനിരത്തില്‍ ജന്മദിനാഘോഷം നടത്തിയത് വിവാദമായതിനെ തുടര്‍ന്ന് പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം കുമളി ചെക്ക് പോസ്റ്റിന് സമീപം കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സന്നദ്ധ പ്രവര്കരില് ഒരാളുടെ ജന്മദിനം സഹ പ്രവര്‍ത്തകര്‍ പൊതുനിരത്തില്‍ കേക്ക് മുറിച്ച് ആഘോഷിച്ചു.
നിര്‍ത്തിയിട്ടിരുന്ന ജീപ്പിന് മുകളില്‍ വെച്ച് പിറന്നാള്‍ കേക്ക് മുറിക്കുകയും, ഈ സമയം സമീപത്ത് 108 ആംബുലന്‍സ് വിവിധ ലൈറ്റുകള്‍ പ്രകാശിപ്പിച്ചതും നവ മാധ്യങ്ങളില്‍ ചര്‍ച്ചയായി. ഇക്കാരണത്താല്‍ കോവിഡ് ചട്ടങ്ങള്‍ പാലിച്ചില്ലെന്ന കാരണത്താല്‍ കണ്ടാലറിയാവുന്ന ആറ് പേര്‍ക്കെതിരെ കേസെടുത്തതായി പോലീസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: