ബത്തേരി:ബത്തേരിയില്‍ കാട്ടാന ആക്രമണത്തില്‍ വലയുകയാണ് നാട്ടുകാര്‍. വരിക്കേരി, പാട്ടത്ത്, പൂമറ്റം, കമ്പകൊടി, പുതുശേരി, അയനിപ്പുര, കുണ്ടൂര്‍, നമ്പ്യാര്‍കുന്ന് തുടങ്ങിയ വനാതിര്‍ത്തി പ്രദേശങ്ങളില്‍ ആന ശല്യം രൂക്ഷമാവുകയാണ്. വൈകുന്നേരമായാല്‍ ഈ പ്രദേശങ്ങളില്‍ ആളുകള്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത സാഹചര്യമാണുള്ളത്.
വെള്ളിയാഴ്ച്ച രാത്രി പ്രദേശത്തിറങ്ങിയ കാട്ടാന പുളിയാമക്കല് ജോയ്, മണ്ണില്‍ രാജന്, വരിക്കേരി കുഞ്ഞിരാമന്, പാട്ടത്ത് വിജയന്, ചിറക്കര കുഞ്ഞുമോന്, പി.ആര്. ഉഷ, വി. സന്തോഷ്, എ. വിശ്വനാഥന് തുടങ്ങിയ പത്തോളം കര്‍ഷകരുടെ കൃഷിയിടത്തിലിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു.
കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് പ്ലസ് 2 വിദ്യാര്‍ത്ഥി നിഖിലിനെ ആന ആക്രമിച്ചത്. തലനാരിഴക്ക് രക്ഷപെട്ടു.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കുടുക്കി ടൗണ്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ജനങ്ങള്‍ക്കും കൃഷിയിടത്തിനും ഭീഷണിയായി ആന സംഹാര താണ്ഡവമാടുകയാണ്.വനംവകുപ്പും തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നത് രൂക്ഷമായ ഈ പ്രതിസന്ധിക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: