കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും ഇടതുപക്ഷ ബുദ്ധിജീവികളും ആക്ടിവിസ്റ്റുകളും ഒരേസമയം നിര്‍ലോഭം പിന്തുണ നല്കി കേരള നവോത്ഥാന ചരിത്രത്തില്‍ തങ്കലിപികളില്‍ വരച്ചിടാന്‍ ശ്രമിക്കുന്ന പേരാണ് രഹ്നാ ഫാത്തിമ. അവര്‍ വരച്ചുകാണിക്കാന്‍ ശ്രമിക്കുന്ന ആശയത്തെ ഏറ്റുപിടിക്കാനും കയ്യടിക്കാനും, ഒന്നിച്ചു നടക്കാനും തയ്യാറായിട്ടുള്ള വനിതാ ആക്ടിവിസ്റ്റ് സമൂഹം ചെറിയ തോതിലെങ്കിലും കേരളത്തില്‍ രൂപപ്പെട്ടിട്ടുമുണ്ട്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് സ്വന്തം അര്‍ധനഗ്ന ശരീരം മകനു മുന്പില് പ്രദര്‍ശിപ്പിച്ചുകൊണ്ട് ഫിനിക്സ് പക്ഷിയെ വരക്കുന്നതിലൂടെ, മകന്റെ ചിത്രരചനാ പാടവം സമൂഹത്തെ അറിയിക്കാന്‍ വെമ്പല്‍കൊണ്ട ഒരാളെ ന്യായീകരിക്കാന്‍ ചിലര്‍ തുനിഞ്ഞിറങ്ങിയതിലൂടെ വെളിവാകുന്നത്. പലവിധ ഉദാത്ത സങ്കല്പ്പങ്ങളിലൂടെ, അനുകരണങ്ങളിലൂടെ, മൂല്യങ്ങളുടെ ആവര്‍ത്തനങ്ങളിലൂടെ പല സ്ഥാനമാനങ്ങള്‍ക്കും നാം പ്രാധാന്യംനല്‍കുന്നു. ഇത്തരത്തില്‍ വിലമതിക്കാനാകാത്ത ഒന്നായി മാതൃത്വത്തെ കാണാന്‍ കഴിയുക എന്നത് പുണ്യമായി കരുതുന്ന ബഹുഭൂരിപക്ഷത്തിന്റെ മുന്നിലാണ് നവോത്ഥാനമെന്നാല്‍ വസ്ത്രം ഉരിയലും നഗ്നതാ പ്രദര്‍ശനവുമാണെന്ന് സ്ഥാപിക്കാന്‍ ഇക്കൂട്ടര്‍ സാധ്യമായതെല്ലാം ചെയ്യുന്നത്.
മാറു മറയ്ക്കാനുള്ള അവകാശത്തിനുവേണ്ടി സമരം ചെയ്ത മണ്ണിലാണ്, മാറു തുറക്കാനുള്ള സ്വാതന്ത്ര്യമാണ് സ്ത്രീകള്‍ക്ക് വേണ്ടതെന്ന വാദമുഖം സൃഷ്ടിക്കപ്പെടുന്നത്.
ഹോമോസാപിയന്സിനാണ് അറിവിന്റെ വിപ്ലവം ഉണ്ടായത്. ആധുനിക മനുഷ്യന് ബുദ്ധിവികാസം സംഭവിച്ചതിലൂടെ ഒരു വിവേചനാധികാരം സ്വായത്തമാകുകയും തുടര്‍ന്ന് സാമൂഹിക പരിണാമ പ്രക്രിയയുടെ ഭാഗമായി സമൂഹജീവിയായി മാറി. അതനുസരിച്ച് ജീവിക്കാന്‍ പ്രയത്നിക്കുകയും ചെയ്തു. ഇത്തരത്തില്‍ സാമൂഹിക ജീവിയായി നില്ക്കുമ്പോള്തന്നെ വ്യക്തി എന്ന നിലയില്‍ എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നിരിക്കെ വിവേചനാധികാരത്തിന്റെ ഫലമായി ഉണ്ടായിട്ടുള്ള സാമൂഹിക വ്യവസ്ഥാപനം, അഥവാ സാമൂഹിക നിയന്ത്രണം പാലിക്കുക എന്നുള്ളത് പൗരന്റെ കടമയാണ്. അല്ലാത്തപക്ഷം നിലവിലുള്ള നിയമത്തിനു വിധേയമാകേണ്ടിവരുമെന്നുള്ള ഓര്‍മപ്പെടുത്തലാണ് രഹ്ന ക്കെതിരെ ഐടി ആക്ട്, ജുവനൈല്‍ ജസ്റ്റിസ് ആക്ട് എന്നിവ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ക്കൂടി വ്യക്തമാകുന്നത്. സമൂഹത്തില്‍ ഒരുതരം ലൈംഗിക അരാജകത്വം സൃഷ്ടിക്കാനുള്ള ശ്രമം മറ്റു പല ഹിഡന്‍ അജണ്ടകളുടെയും ഉപോത്പന്നമായിട്ടേ കാണാന്‍ കഴിയൂ.
ശബരിമലയില്‍ കയറി നവോത്ഥാനം സൃഷ്ടിക്കാന്‍ ശ്രമിച്ച ആക്ടിവിസ്റ്റ് അന്നു പറഞ്ഞത് വിശ്വാസം, വിശ്വാസികള്‍ എന്നതൊക്കെ സ്ത്രീ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണെന്നാണ്. എന്നാല്‍ ഇന്ന് സ്വന്തം മകന്റെ മുന്നില്‍ ബോഡി ആര്‍ട്ടിനുവേണ്ടി മാതൃശരീരം പ്രദര്‍ശിപ്പിച്ചതിനെക്കുറിച്ച് വാചാലയാകുമ്പോള്‍ അവര്‍ പറയുന്നത് മാതൃ-പുത്ര ബന്ധത്തിന്റെ സാന്മാര്ഗിക വിശ്വാസത്തെക്കുറിച്ചാണ്. ചോദിക്കാനുള്ളത് ഇതു മാത്രമാണ്, ഇവരുടെ ഈ ‘വിശ്വാസം’ എവിടെയെങ്കിലും പരീക്ഷണ നിരീക്ഷണത്തിനു വിധേയമാക്കി തെളിയിക്കപ്പെട്ടതാണോ? മൂന്നു വയസ്സുള്ളപ്പോള്‍ മുലപ്പാല്‍ കുടിച്ച കുഞ്ഞിന്റെ അതേ ശാരീരിക-മാനസിക അവസ്ഥയാണോ 10 മുതല്‍ 14 വയസ്സുവരെയുള്ള കൗമാരത്തിന്റെ തുടക്കത്തിലുള്ള ഒരു കുട്ടിക്ക് ഉണ്ടാകുന്നത്. ഫെര്‍ട്ടിലിറ്റി സമയം മുതല്‍ ഒരു കുഞ്ഞ് അമ്മയുടെ ഗര്‍ഭപാത്രത്തില്‍ വളരുന്നത് അമ്മയുടെ ശരീരത്തിലെ ഒരവയവമായിട്ടാണ്. സ്വന്തം ശരീരഭാഗമാണ് അമ്മയ്ക്ക് കുഞ്ഞ് എന്നുള്ളതില്‍ യാതൊരു തര്‍ക്കവുമില്ല. എന്നാല്‍ സമൂഹത്തിലെ ഇതര സ്ത്രീകളെ ബഹുമാനിക്കാനും
സ്നേഹിക്കാനും ഒരാണ്‍കുട്ടി പഠിക്കേണ്ടത് സ്വന്തം അമ്മയുടെ നഗ്നശരീരം കണ്ടുകൊണ്ടാകണമെന്നു പറയുന്ന അമ്മ സംസ്കാരമാണ് അപമാനകരം. ഈഡിപ്പസ് കോംപ്ലക്സും ഇലക്ട്രോ കോംപ്ലക്സും ഉള്ള ഈ കാലഘട്ടത്തിലാണ് മാതൃത്വം മറന്നുള്ള ഇത്തരം പ്രവൃത്തികള്‍ എന്നത് സാംസ്കാരിക കേരളത്തിനുംഅപമാനമാണ്.
സിഗ്മണ്ട് ഫ്രോയിഡിന്റെ കറഋഴീ ടൗുലൃ ഋഴീ സിദ്ധാന്തം ഏതൊരാളിലും ഉളവാകുന്നതാണ്. വ്യക്തിപരമായി ഓരോരുത്തരും ഇഷ്ടപ്പെടുന്ന കാര്യം പറയാനും ചെയ്യാനുംസമൂഹം അനുവദിക്കുന്നുണ്ടോ ഇല്ലയോ എന്നതാണ് സൂപ്പര്‍ ഇഗോ നിരീക്ഷിക്കുന്നത്. ഈ നിരീക്ഷണത്തിലൂടെ സൂപ്പര്‍ ഈഗോ, ഇഗോയോട് ഇതു ശരി, ഇതു തെറ്റ് എന്ന് നിഷ്പക്ഷമായി പറഞ്ഞുകൊടുക്കുന്നുണ്ട്. പക്ഷെ ‘ഇഡ്’ എന്നത് അതിനെ അംഗീകരിക്കുകയോ, അല്ലെങ്കില്‍ പറഞ്ഞതു വകവയ്ക്കാതെ പ്രദര്‍ശിപ്പിക്കുകയോ ചെയ്യുന്നു. ഒരുപക്ഷേ ഇത്തരത്തിലുുള്ള സൂപ്പര്‍ ഇഗോയുടെ നിരീക്ഷണങ്ങളെ തൃണവത്ഗണിക്കുന്നതാണ് സമൂഹത്തില്‍ കുറ്റകൃത്യങ്ങളും അതിക്രമങ്ങളും വര്‍ധിക്കാന്‍ കാരണം. ഇവിടെ ഒരാള്‍ വിചാരിച്ചാല്‍ സമൂഹത്തിലെ എല്ലാ ആണ്‍കുട്ടികളും- പുരുഷന്മാരും, സ്ത്രീയോടുള്ള സമീപനത്തില്‍ മാറ്റം വരുത്തും എന്നു പറയുന്നത് ശുദ്ധ ഭോഷ്ക്കാണ്. ജനിതക പാരമ്പര്യവും വളരുന്ന ചുറ്റുപാടും ഓരോ കുട്ടിയിലും വ്യത്യസ്തമായിരിക്കും. ലൈംഗികത എന്നത് വെറുക്കപ്പെടേണ്ട ഒന്നാണോ? ശരീര സുഖങ്ങള്‍ക്കപ്പുറം പ്രകൃതിയുടെ നിയമമാണല്ലോ പ്രത്യുല്പാദനം എന്നുള്ളത്. അതിനുവേണ്ടി തയ്യാറാക്കപ്പെടുന്ന ശരീരം, ലൈംഗികതയെ നിസംഗമായും വെറുപ്പോടും വീക്ഷിക്കുന്ന പ്രവണത ഉണ്ടായാല്‍ മനുഷ്യവംശത്തിന്റെ നിലനില്‍പ്പുതന്നെ ചോദ്യംചെയ്യപ്പെടും. സ്ത്രീയോടുള്ള ലൈംഗിക അതിക്രമത്തിനു പരിഹാരം നിര്ദ്ദേശിക്കാനാണെങ്കില് അത് നഗ്നതാ പ്രദര്‍ശനത്തിലൂടെ സാധിക്കും എന്നുള്ള ഇത്തരക്കാരുടെ വിശ്വാസത്തിനു പിന്നില്‍ സമൂഹത്തില്‍ ലൈംഗിക അരാജകത്വം സൃഷ്ടിക്കുക എന്നുള്ളതില്‍ കവിഞ്ഞ് മറ്റൊന്നുമല്ല.
വിഷ്വല്‍ ഇന്റലിജന്‍സ് എന്നുള്ളത് മൃഗങ്ങൡലും മറ്റു ജീവികളിലും മനുഷ്യനിലും കാണപ്പെടുന്നു. ആണ്മയില് പീലിവിടര്‍ത്തി ആടുന്നത് പെണ്മയിലിനെ ആകര്‍ഷിക്കാനാണ്. ചിത്രശലഭങ്ങളിലും ഇത്തരം ഇീൗൃെേവശു റമിരല നടക്കാറുണ്ട്. മനുഷ്യനിലും ഇതുണ്ട്. എന്നാല്‍ വിവേചനാധികാരം സിദ്ധിച്ച മനുഷ്യന് മൃഗാവസ്ഥയില്‍ നിന്ന് മാറി ചിന്തിക്കാനും ആരോഗ്യപരമായ ലൈംഗിക ജീവിതം നയിക്കാനുംസാധിക്കും. അതിനാലാണ് നാം സാമൂഹ്യജീവി എന്ന നിലയില്‍ എത്തിനില്‍ക്കുന്നത്.
ആരോഗ്യപകരമായ ലൈംഗിക വിദ്യാഭ്യാസം കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നതിലൂടെ ഇവരുടെ ചിന്താഗതി നേര്‍ദിശയിലേക്കു തിരിച്ചുവിടാന്‍ സാധിക്കും. പാഠ്യപുസ്തകങ്ങളില്‍ ബയോളജി എന്ന വിഷയം കൈകാര്യംചെയ്യുന്ന അധ്യാപകര്‍ നാണിക്കാതെയും തലകുനിക്കാതെയും കുഞ്ഞുങ്ങള്‍ക്ക് ആരോഗ്യപരമായി സ്ത്രീ-പുരുഷ ശരീരത്തെക്കുറിച്ച് പറഞ്ഞു മനസ്സിലാക്കിയാല്‍ എത്ര നന്നായിരിക്കും.
സാമൂഹ്യ വ്യവസ്ഥയില്‍ തെറ്റായ സന്ദേശം സ്വീകരിക്കുന്നത് ഒരു ചെറിയ വിഭാഗമായതിനാല്‍ ഇതുതന്നെയാണ് ശരി എന്ന് സ്ഥാപിക്കാന്‍ കഴിയില്ല. ബഹുഭൂരിപക്ഷം മൂല്യവത്തായ ജീവിതരീതികളെ മുറുകെ പിടിക്കുന്നവരാണ്. ലൈംഗിക അരാജകത്വത്തിലേക്ക് സ്വന്തം കുഞ്ഞുങ്ങളെ തള്ളിവിടാന്‍ ആഗ്രഹമില്ലാത്ത ഭൂരിപക്ഷം അമ്മമാരുടെ മുന്നില്‍ രഹ്ന യെപ്പോലുള്ളവര്‍ കാട്ടിക്കൂട്ടുന്ന പേക്കൂത്തുകള്‍ക്ക് അര്‍ഹിക്കുന്ന അവജ്ഞയായിരിക്കും ലഭിക്കുന്നത് എന്നുള്ളത് സുനിശ്ചിതം.
അഡ്വ. ടി.പി. സിന്ധുമോള്‍
(ബിജെപി സംസ്ഥാന സെക്രട്ടറി)
പ്രതികരിക്കാൻ ഇവിടെ എഴുതുക: