ലണ്ടന്‍: വംശീയതയുടെ പേരില്‍ തനിക്ക് വധ ഭീഷണി നേരിടേണ്ടിവന്നതായി മുന്‍ ഇംഗ്ലണ്ട് ഓള് റൗണ്ടര്‍ ഫിലിപ്പ് ഡിഫ്രേറ്റ്സ്. ഇംഗ്ലണ്ടിനായി കളിച്ചാല്‍ ഞങ്ങള്‍ നിന്നെ വെടിവെച്ചുകൊല്ലുമെന്ന തരത്തിലുള്ള ഭീഷണി ഉണ്ടായിട്ടുണ്ടെന്ന് ഡിഫ്രേറ്റ്സ് പറഞ്ഞു.
ഇംഗ്ലണ്ടിനായി കളിക്കുമ്പോള്‍ ഒട്ടേറെ തവണ വധഭീഷണി ഉണ്ടായത് തന്റെ രാജ്യാന്തര കരിയറിനെ ബാധിച്ചു. ഇത്തരത്തിലുള്ള ഭീഷണികള്‍ ഉണ്ടാകുമ്പോള്‍ എങ്ങിനെ മത്സരങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാകും. തന്നെ സഹായിക്കാന്‍ ആരും മുന്നോട്ടു വന്നില്ലെന്നും ഡിഫ്രേറ്റ്സ് പറഞ്ഞു.
നാഷണല്‍ ഫ്രണ്ടില്‍ നിന്നാണ് തനിക്ക് ഭീഷണി കത്തുകള്‍ ലഭിച്ചത്. മൂന്ന് തവണ കത്തുകള്‍ ലഭിച്ചിരുന്നു. ഇംഗ്ലണ്ടിനായി കളിച്ചാല്‍ വെടിവെച്ചുകൊല്ലുമെന്നായിരുന്നു കത്തിലെ ഉള്ളടക്കമെന്ന്് ഡിഫ്രേറ്റ്സ് വെളിപ്പെടുത്തി.
1986 ല്‍ ഇരുപതാം വയസിലാണ് ഡിഫ്രേറ്റ്സ് ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചത്് 1986 മുതല്‍ 1997 വരെയുള്ള കാലഘട്ടത്തില്‍ ഡിഫ്രേറ്റ്സ് 44 ടെസ്റ്റും 103 ഏകദിനങ്ങളും കളിച്ചു. ടെ്സ്റ്റില്‍ 140 വിക്കറ്റും ഏകദിനത്തില്‍ 115 വിക്കറ്റും സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: