തിരുവനന്തപുരം: മാപ്പിള ലഹളയെ ആസ്പദമാക്കി അലി അക്ബര്‍ എടുക്കുന്ന സിനിമയ്ക്ക് പൂര്‍ണ്ണ പിന്തുണയുമായി സോഷ്യല്‍ മീഡിയ. സിനിമ എടുക്കുന്നതിനുള്ള പണം സോഷ്യല്‍ മീഡിയ പ്രചാരണത്തിലൂടെ ഒഴുകി എത്തുകയാണ്. രണ്ട് ദിനംകൊണ്ട് 16.30 ലക്ഷത്തോളം രൂപയാണ് തനിക്കു ലഭിച്ചതെന്ന് അലി അക്ബര്‍ പറയുന്നു.
ഇരുപത്തഞ്ചും അന്‍പതും രൂപയില്‍ തുടങ്ങി അന്‍പതിനായിരം വരെ നല്‍കിയവരുണ്ടെന്നും ഫോണിലൂടെ അഭിനന്ദനങ്ങളും ഭീഷണികളും ലഭിക്കുന്നുണ്ടെന്നും അലി അക്ബര്‍ പറയുന്നു. 50,000 രൂപ തന്നവര്‍ക്കു നന്ദി പറഞ്ഞാല്‍ 25 രൂപ തന്നവര്‍ക്കും നന്ദി പറയേണ്ടേ. ഓരോരുത്തരോടും നേരിട്ടു നന്ദി പറയാന്‍ സാധിക്കാത്തതില്‍ ഖേദമുണ്ട്. അതിനാല്‍ എല്ലാവരോടും ഒരുമിച്ച് നന്ദി പറയുന്നു. 50,000 തന്നിട്ട് അടുത്ത 50,000 അടുത്ത മാസം അയക്കും, ഷൂട്ടിങ്ങിന്റെ സമയത്ത് വീണ്ടും ഒരു ലക്ഷം അയക്കും എന്നൊക്കെ പറയുന്നവര്‍ പോലുമുണ്ട്. കൊറോണ കാലത്ത് പലര്‍ക്കും ജോലിയോ വരുമാനമോ ഇല്ല. എന്നിട്ടും രണ്ടുദിവസംകൊണ്ട് 16 ലക്ഷത്തിലധികം രൂപ വന്നു എന്നു പറഞ്ഞാല്‍ മഹാത്ഭുതമാണെന്ന് അലി അക്ബര്‍ പറയുന്നു.
പൊലിഞ്ഞുപോയ ആത്മാക്കളുടേതാണ് തന്റെ സിനിമയെന്നും നട്ടെല്ലുള്ള നടന്മാര് തന്റെ സിനിമയുമായി സഹകരിക്കണമെന്നും അലി അക്ബര്‍ പറഞ്ഞു. മാപ്പിള ലഹളയെ ആസ്പദമാക്കി അലി അക്ബര്‍ സിനിമയെടുക്കുന്നുവെന്ന് പ്രഖ്യാപിച്ചതോടെ സംവിധായകനെതിരെ ജിഹാദി -ഇടത് സൈബര്‍ ആക്രമണം ആരംഭിച്ചിരുന്നു. സിനിമയെ സാമ്പത്തികമായി സഹായിക്കാന്‍ നിരവധി പേരാണ് രംഗത്തു വന്നു കൊണ്ടിരിക്കുന്നത്. അതിനിടെയിലാണ് ഫോണ്‍ ഭീഷണിയുണ്ടായിരിക്കുന്നത്. മാപ്പിള കലാപത്തിന്റെ യഥാര്‍ത്ഥ വസ്തുതകള്‍ പുറത്തു കൊണ്ടുവരാന്‍ സംവിധായകന് ജിജോ – സിബി മലയില്‍ ടീം രംഗത്തു വന്നിരുന്നെങ്കിലും ഭീഷണിയുണ്ടായതിനെ തുടര്‍ന്ന് പ്രൊജക്ട് നിര്‍ത്തിവെക്കുകയായിരുന്നുവെന്ന് സിബി മലയില്‍ വെളിപ്പെടുത്തിയിരുന്നു.
വാരിയം കുന്നന് എന്ന പേരില്‍ ആഷിഖ് അബു സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അലി അക്ബറും സമാന സിനിമ പ്രഖ്യാപിച്ചത്. ആഷിഖിന്റെ സിനിമയില്‍ പൃഥ്വിരാജ് വാരിയംകുന്നത്ത് അഹമ്മദ് ഹാജിയെന്ന നായക കഥാപാത്രമാകുമ്പോള്‍ ഇതേ കഥാപാത്രത്തിന്റെ യഥാര്‍ത്ഥ കഥയുമായാണ് അലി അക്ബര്‍ സിനിമയൊരുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: