തിരുവല്ല: പല സ്രോതസ്സുകളില്‍ നിന്നുമുള്ള ആത്മീയ സ്വാധീനത്തിനായി ഇന്ത്യ എല്ലായ്പ്പോഴും തുറന്നിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിശ്വാസം, ലിംഗം, ജാതി, മതം, ഭാഷ എന്നീ വിവേചനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്നില്ല. 130 കോടി ഇന്ത്യക്കാരെ ശാക്തീകരിക്കാനുള്ള ആഗ്രഹമാണ് ഗവണ്മെന്റിനെ നയിക്കുന്നത്. ഇന്ത്യന്‍ ഭരണഘടനയാണ് നമ്മുടെ നമ്മുടെ മാര്‍ഗനിര്‍ദേശ വെളിച്ചം. മാര്‍ത്തോമ സഭ അധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമാ മെത്രാപ്പൊലീത്തയുടെ 90-ാം ജന്മവാര്‍ഷികത്തെ അഭിസംബോധന ചെയ്ത് നരേന്ദ്ര മോദി പറഞ്ഞു. മെത്രാപ്പൊലീത്തയ്ക്ക് അദ്ദേഹം ആശംസകള്‍ അറിയിക്കുകയും ദീര്‍ഘായുസ്സും ആരോഗ്യവും നേരുകയും ചെയ്തു.
ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപ്പൊലീത്ത നമ്മുടെ സമൂഹത്തിന്റെയും രാജ്യത്തിന്റെയും നന്മയ്ക്കായി തന്റെ ജീവിതം സമര്‍പ്പിച്ചുവെന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴി ചടങ്ങ് ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി
പറഞ്ഞു. ‘സ്ത്രീ ശാക്തീകരണത്തിലും ദാരിദ്ര്യം നീക്കം ചെയ്യുന്നതിലും ജോസഫ് മാര്‍ത്തോമ മെത്രാപ്പൊലീത്തയ്ക്ക് പ്രത്യേക താല്‍പ്പര്യമുണ്ട്. കര്‍ത്താവായ ക്രിസ്തുവിന്റെ അപ്പോസ്തലനായ വിശുദ്ധ തോമസിന്റെ ഉത്തമമായ ആശയങ്ങളുമായി മാര്‍ തോമ സഭ ബന്ധപ്പെട്ടിരിക്കുന്നു. ‘
.
”വിനയം ഒരു പുണ്യമാണ്, സല്‍പ്രവൃത്തികള്‍ എല്ലായ്പ്പോഴും ഫലപ്രദമാണ്” എന്ന മെത്രാപ്പൊലീത്തയുടെ വാക്കുകള്‍ പ്രധാനമന്ത്രി ഉദ്ധരിച്ചു. ഈ വിനയ മനോഭാവത്തോടെയാണ് നമ്മുടെ സഹ ഇന്ത്യക്കാരുടെ ജീവിതത്തില്‍, പ്രത്യേകിച്ച് ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ നല്ല മാറ്റമുണ്ടാക്കാന്‍ മാര്‍ത്തോമ ചര്‍ച്ച് പ്രവര്‍ത്തിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തില്‍ മാര്‍ത്തോമാ സഭ പ്രധാന പങ്ക് വഹിച്ചു. ദേശീയ സമന്വയത്തിനായി പ്രവര്‍ത്തിക്കുന്നതില്‍ സഭ മുന്‍പന്തിയിലാണെന്നും നരേന്ദ്ര മോദി പറഞ്ഞു.
സാധാരണക്കാരുടെ ജീവിതത്തില്‍ മാതൃകാപരമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിന് മാര്‍ത്തോമ്മ സഭ പങ്കുവഹിച്ചു. ആരോഗ്യമേഖലയ്ക്കും വിദ്യാഭ്യാസമേഖലയ്ക്കും സഭ നല്കിയ സംഭാവനകള്‍ സ്മരണിയമാണ്. സ്ത്രീ ശാക്തീകരണത്തിനും ദാരിദ്ര്യനിര്‍മാര്‍ജനത്തിനും ജോസഫ് മാര്‍ത്തോമ്മാ നേതൃത്വം നല്‍കിയെന്നും മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: