Categories: India

ദല്‍ഹി ഹിന്ദുവിരുദ്ധ കലാപത്തില്‍ ദില്‍ബര്‍ നേഗിയെ കൊന്നതിനു പിന്നില്‍ ആശുപത്രി ഉടമയോ? ഡോക്റ്റര്‍ അന്‍വറിനെതിരേ കുറ്റപത്രം സമര്‍പ്പിച്ച് പോലീസ്

Published by

ന്യൂദല്‍ഹി: മുസഫ്രബാദിലെ ഹിന്ദു വിരുദ്ധ കലാപത്തില്‍ ദില്‍ബര്‍ നേഗി എന്ന യുവാവിനെ ജീവനോടെ കത്തിച്ചതിനു പിന്നില്‍ ഡോക്റ്ററും. നോര്‍ത്ത്- ഈസ്റ്റ് ദല്‍ഹിയിലെ അല്‍- ഹിന്ദ് ആശുപത്രി ഉടമ അന്‍വറിനു കലാപത്തിനു പിന്നില്‍ വ്യക്തമായ പങ്കുണ്ടെന്ന് കാട്ടി പോലീസ് കുറ്റപത്രം നല്‍കി. ആല്‍-ഹിന്ദ് ആശുപത്രിയില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാത്രം ദൂരത്തിലാണ് നേഗി കൊലപ്പെട്ട സ്ഥലം.  അന്‍വറിന്റെ അടക്കം പങ്കിനെ പറ്റി കൂടുതല്‍ അന്വേഷിക്കണമെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്.

വടക്കുകിഴക്കന്‍ ദല്‍ഹിയില്‍ ഫെബ്രുവരിയില്‍ നടന്ന വര്‍ഗീയ കലാപവുമായി ബന്ധപ്പെട്ട് ദല്‍ഹി പോലീസ് പുതിയ കുറ്റപത്രങ്ങള്‍ കൂടി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഗുതുരതമായ കണ്ടെത്തലുകളാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെട്ടിരിന്നത്. മുസ്ലിം മതമൗലികവാദികളുടെ ഒരു സംഘം ഹിന്ദുക്കളെ ലക്ഷ്യമിട്ട് നടത്തിയത് അതിക്രൂര ആക്രമണമെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. ദില്‍ബര്‍ നേഗി എന്ന യുവാവിനെ വാളുപയോഗിച്ച് വെട്ടിയ ശേഷം ജീവനോടെ കത്തിക്കുകയായിരുന്നെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. മധുരങ്ങള്‍ വില്‍ക്കുന്ന അനില്‍ സ്വീറ്റ്സ് കടയ്‌ക്കുള്ളില്‍ ജോലി ചെയ്തു കൊണ്ടു നിന്നപ്പോഴാണ് ഹിന്ദുക്കളുടെ സ്ഥാപനങ്ങള്‍ ലക്ഷ്യമിട്ട് അക്രമകാരികള്‍ എത്തിയത്. അവിടെവച്ചാണ് നേഗിയെ കൊല്ലുന്നതും.  

ഡിആര്‍പി കോണ്‍വെന്റ് സ്‌കൂളില്‍നിന്ന് ജനക്കൂട്ടം കമ്പ്യൂട്ടറുകളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കൊള്ളയടിച്ചു, റോഡിന്റെ മറുവശത്ത് രാജധാനി സ്‌കൂളിന് മുന്നിലുള്ള അനില്‍ സ്വീറ്റ്‌സിന്റെ കെട്ടിടം അഗ്‌നിക്കിരയാക്കി. കടയ്‌ക്കകത്ത് കുടുങ്ങിയിരുന്ന ജോലിക്കാരനായ ദില്‍ബാര്‍ നേഗിയുടെ കത്തിക്കരിഞ്ഞ മൃതദേഹം പിന്നീട് പോലീസ് കണ്ടെത്തി തുടങ്ങിയ കാര്യങ്ങളും കുറ്റപത്രത്തിലുണ്ട്. ഐ.ബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മയെ കൊലപ്പെടുത്തിയതുമായും ശിവ്വിഹാറിലെ രാജധാനി സ്‌കൂളിന് സമീപം നടന്ന അക്രമങ്ങളുമായും ബന്ധപ്പെട്ട് രണ്ട് വീതം കുറ്റപത്രങ്ങളും അന്വേഷണസംഘം സമര്‍പ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഡോ. അന്‍വറിന്റെ കലാപത്തിലെ പങ്ക് സംബന്ധിച്ചും പോലീസ് കുറ്റപത്രം നല്‍കിയത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by