ന്യൂദല്‍ഹി: കൊറോണ കാരണം, ബാക്കി പരീക്ഷകള്‍ നടത്താന്‍ പറ്റാത്ത സാഹചര്യത്തില്‍ പത്ത്, 12 ക്ലാസുകളിലെ കുട്ടികളുടെ പ്രകടനം വിലയിരുത്തി ഫലം പ്രഖ്യാപിക്കാന്‍ സിബിഎസ്ഇയും ഐസിഎസ്ഇയും പ്രത്യേക പദ്ധതി തയാറാക്കി. ഈ പദ്ധതി പ്രകാരം കുട്ടികളുടെ പ്രകടനം വിലയിരുത്തിയാകും ജൂലൈ 15നു മുന്‍പ് പരീക്ഷാ ഫലം പ്രഖ്യാപിക്കുക.
പത്ത്, 12 കഌസുകളിലെ പരീക്ഷകള്‍ മുഴുവന്‍ പൂര്‍ത്തിയാക്കിയവരുടെ ഫലം പതിവുപോലെ ഉത്തരക്കടലാസുകള്‍ മൂല്യ നിര്‍ണയം ചെയ്താകും പ്രഖ്യാപിക്കുക. മൂന്നിലേറെ വിഷയങ്ങളില്‍ പരീക്ഷ എഴുതിയിട്ടുള്ളവര്‍ , നന്നായി എഴുതിയ മൂന്നു പരീക്ഷകളുടെ ശരാശരി കണക്കാക്കി അതാകും എഴുതാത്ത പരീക്ഷകള്‍ക്ക് നല്‍കുക. മൂന്നു പരീക്ഷകള്‍ എഴുതിയിട്ടുള്ളവര്‍ക്ക്, അവര്‍ ഭംഗിയായി എഴുതിയ രണ്ടു പരീക്ഷകളുടെ ശരാശരി മാര്‍ക്ക് കണക്കാക്കി അതാകും എഴുതാത്ത പരീക്ഷകള്‍ക്ക് നല്‍കുക.
ഒന്നോ രണ്ടോ പരീക്ഷ മാത്രം എഴുതിയ 12ാം ക്ലാസ് വിദ്യാര്‍ഥികള്‍ വളരെക്കുറവാണ്. അവര്‍ക്ക് എഴുതിയ പരീക്ഷയുടെയും ഇന്റേണല്‍, പ്രാക്ടിക്കല്‍ പ്രൊജക്ടുകളുടെ വിലയിരുത്തലും വച്ചാകും മാര്‍ക്ക് നല്‍കുക. വേണമെങ്കില്‍ ഇവര്‍ക്ക് സിബിഎസ്ഇ നടത്തുന്ന ഐശ്ചിക പരീക്ഷ എഴുതുകയും ചെയ്യാം. മറ്റു വിദ്യാര്‍ഥികള്‍ക്കൊപ്പം ഇവരുടെ ഫലവും പ്രഖ്യാപിക്കും. കൊറോണ മൂലമുണ്ടായ അവസ്ഥ മെച്ചപ്പെടുന്നില്ലെങ്കില്‍ ഈ പരീക്ഷ വേണ്ടെന്നു വയ്‌ക്കാനും സിബിഎസ്ഇക്ക് അധികാരമുണ്ട്.
അതേസമയം പത്താം ക്ലാസുകാര്‍ക്കും തങ്ങള്‍ ഐശ്ചിക പരീക്ഷ നടത്തുമെന്ന് ഐസിഎസ്ഇ അധികൃതഅര്‍ കോടതിയില്‍ പറഞ്ഞു. സിബിഎസ്ഇ പത്താം കഌസ് പരീക്ഷകള്‍ പൂര്‍ണ്ണമായും റദ്ദാക്കി. പന്ത്രണ്ടാം കഌസുകാര്‍ക്കും എഴുതിയ പരീക്ഷകളുടെയും ഇന്‍േറണല്‍ അസസ്‌മെന്റിന്റെയും അടിസ്ഥാനത്തില്‍ മാര്‍ക്ക് നല്‍കും. എന്നാല്‍ ഇവര്‍ക്ക് വേണമെങ്കില്‍ സിബിഎസ്ഇ നടത്താന്‍ ഉദ്ദേശിച്ചിട്ടുള്ള ഐശ്ചിക പരീക്ഷ എഴുതി കൂടുതല്‍ മാര്‍ക്ക് നേടാന്‍ അവസരമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: