തിരുവനന്തപുരം : കേരളത്തില്‍ രോഗബാധിതരുടെ എണ്ണം ഉയരുമ്പോള്‍ ഞായറാഴ്ചത്തെ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ സംസ്ഥാന ഒഴിവാക്കി. ഇതിനു മുമ്പുള്ള ആഴ്ചകളില്‍ വിദ്യാര്‍ത്ഥികളുടെ പരീക്ഷ മുന്‍ നിര്‍ത്തി ഒഴിവാക്കുന്നതായാണ് ആദ്യം അറിയിച്ചത്. ഇനി അങ്ങോട്ടുള്ള ഞായര്‍ അടച്ചിടല്‍ തുടരേണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിച്ചാല്‍ മതിയെന്നും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
എന്നാല്‍ കണ്ടെയ്ന്മെന്റ് സോണുകളിലും മറ്റ് തീവ്രബാധിതമേഖലകളിലുമുള്ള എല്ലാ ജാഗ്രതാ നിര്‍ദേശങ്ങളും അതേപോലെ തുടരും. ഇവിടങ്ങളില്‍ നിയന്ത്രണങ്ങളില്‍ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല. സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന എല്ലാ മാനദണ്ഡങ്ങളും ജനങ്ങള്‍ പാലിക്കണം. ഇത് സംബന്ധിച്ച് വിശദമായ ഉത്തരവിറക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
കഴിഞ്ഞയാഴ്ച അടക്കം നല്കിയ ഇളവുകള്‍ പരിശോധിച്ചാണ് ഇനി അങ്ങോട്ടുള്ള ഞായര്‍ അടച്ചിടല്‍ തുടരേണ്ടെന്ന് സംസ്ഥാനസര്‍ക്കാര്‍ തീരുമാനിച്ചത്. ഇതോടൊപ്പം മദ്യശാലകള്‍ക്കും പ്രവര്‍ത്തിക്കാന്‍ അനുമതി നല്കിട്ടുണ്ട്.
ഞായറാഴ്ച മദ്യശാലകള്‍ തുറക്കുമെന്ന് എക്സൈസ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ബെവ്ക്യൂ ആപ്പ് വഴി ബുക്കിങ്ങും ആരംഭിച്ചു. സംസ്ഥാനത്തെ കൊറോണ ബാധിതരുടെ എണ്ണം പ്രതിദിനം നൂറിന് മുകളിലായി റിപ്പോര്‍ട്ട് ചെയ്യുമ്പോഴാണ് ജനങ്ങള്‍ ജാഗ്രത പാലിച്ചാല്‍ മതിയെന്ന വിധത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണമെല്ലാം ഒഴിവാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: