തിരുവനന്തപുരം: കൊറോണ വൈറസ് ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധിക്ക് പിന്നാലെ സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന് ശുപാര്‍ശ. ജസ്റ്റിസ് രാമചന്ദ്രന് കമ്മീഷന് സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടിലാണ് ചാര്‍ജ് വര്ധനവേണമെന്ന നിര്‍ദേശമുള്ളത്.
മിനിമം നിരക്ക് എട്ട് രൂപയായി തുടരുകയും ദൂരപരിധി അഞ്ച് കിലോമീറ്റര്‍ എന്നത് രണ്ടരയാക്കി കുറയക്കുകയും ചെയ്യുക. മിനിമം നിരക്ക് പത്ത് രൂപയായി ഉയര്‍ത്തുക എന്നാണ് നിര്‍ദേശം. മിനിമം നിരക്ക് പന്ത്രണ്ട് രൂപയാക്കാനും ആനുപാതികമായി ദൂരം കൂട്ടാനും നിര്‍ദേശമുണ്ട്. വിദ്യാര്‍ത്ഥികളുടെ കണ്സെഷന് ഫുള്‍ ടിക്കറ്റിന്റെ 50 ശതമാനം ആക്കണമെന്നാണ് മറ്റൊരു നിര്‍ദ്ദേശം. ഓഡിനറി ബസുകള്‍ക്ക് 30 ശതമാനവും അതിന് മുകളില്‍ നാല്പതും അതിന് മുകളിലുള്ളവയക്ക് 50 ശതമാനവും വര്‍ധിപ്പിക്കാനും നിര്‍ദേശം ഉണ്ട്. റിപ്പോര്‍ട്ട് ചര്‍ച്ചചെയ്യാന്‍ ഇന്നലെ ഗതാഗതവകുപ്പ് യോഗം ചേര്‍ന്നു. അന്തിമ തീരുമാനം മന്ത്രിസഭ യോഗത്തിലാകും ഉണ്ടാകുക.
ഇടക്കാല റിപ്പോര്‍ട്ടാണ് കമ്മീഷന് സമര്‍പ്പിച്ചിരിക്കുന്നതെങ്കിലും കണ്‍സണ്‍ 50 ശതമാനം ആക്കുക എന്നത് ഉള്പ്പെടെയള്ളവ സ്വകാര്യ ബസ് ഉടമകള്‍ ഏറെ നാളായി ആവശ്യപ്പെടുന്നതാണ്. ഈ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബസ് ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചതും. തുടര്‍ന്നാണ് ഹൈക്കോടതി കമ്മീഷനെ നിയമിച്ചത്. കൊറോണക്കാാലത്തേക്ക് മാത്രമാണ് നിര്‍ദേശമെന്നാണ് പുറത്ത് വരുന്ന വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: