തിരുവനന്തപുരം: നന്നാട്ട് കാവ് മണ്ഡല് കാര്യവാഹ് ശ്രീകുമാറിന്റെ വീട്ടില്‍ മുന്നില്‍ റീത്ത് വച്ചവരെ പോലീസ് കണ്ടെത്തണമെന്ന് ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു. വെമ്പായം പഞ്ചായത്തില്‍ സംഘപരിവാര്‍ സംഘടനകളുടെ പ്രവര്‍ത്തകര്‍ക്കു നേരെ കഴിഞ്ഞ കുറച്ചു നാളുകളായി അക്രമം നടന്നുവരുന്നു. പന്തലക്കോട് മേഖലയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്നു 40 കുടുംബങ്ങള്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു.
അണികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ വേണ്ടി സംഘ പരിവാര്‍ സംഘടനകള്‍ക്ക് എതിരെ ഇവിടെ അക്രമം അഴിച്ചുവിടുകയാണ്. പരാതി നല്കിയാല് പോലും പോലീസ് ഒരു നടപടിയും സ്വീകരിക്കുന്നില്ല. പുല്ലമ്പാറ ഹിന്ദുഐക്യവേദി പഞ്ചായത്ത് ജനറല്‍ സെക്രട്ടറിയുടെ വീട് ആക്രമിച്ചവര്‍ക്ക് എതിരെ പരാതി നല്‍കിയിട്ട് നാളിതുവരെ ഒരു കേസുപോലും എടുത്തിട്ടില്ല.
ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി വഴയില ഉണ്ണി, ജില്ലാ ട്രഷറര്‍ നെടുമങ്ങാട് ശ്രീകുമാര്‍, താലൂക്ക് ജനറല്‍ സെക്രട്ടറി ബിജു, സുരേഷ്, കരിപ്പൂര്‍ വിശ്വന്, സുരേഷ് എന്നിവര്‍ ശ്രീകുമാറിന്റെ വീട് സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: