പുനലൂര്‍: അറസ്റ്റിലായശേഷം കൊറോണ സ്ഥിരീകരിച്ച വ്യാപാരിയെ വൈദ്യപരിശോധനയ്‌ക്ക് താലൂക്ക് ആശുപത്രിയില്‍ എത്തിച്ച ആട്ടോറിക്ഷ തിരിച്ചറിഞ്ഞു. ഒറ്റക്കല്‍ സ്വദേശിയായ യുവാവിന്റെ ആട്ടോയാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ കണ്ടെത്തുകയായിരുന്നു.
ആട്ടോ ഡ്രൈവറെയും അന്ന് ആട്ടോയില്‍ താലൂക്ക് ആശുപത്രിയില്‍ നിന്നും പോലീസ് സ്റ്റേഷനിലേക്ക് യാത്ര ചെയ്ത സെക്യൂരിറ്റി ജീവനക്കാരനെയും ക്വാറന്റൈനില്‍ അയച്ചു. രോഗിയുടെ റൂട്ട് മാപ്പ് തയ്യാറാക്കിയപ്പോഴും പ്രാഥമിക പട്ടികയില്‍ ആട്ടോഡ്രൈവറെ ഉള്‍പ്പെടുത്തിയെങ്കിലും ഏത് ആട്ടോയാണെന്ന് തിരിച്ചറിയാഞ്ഞത് പ്രശ്നമായിരുന്നു.
20ന് വൈകിട്ട് നാലിനും 4.30നും മധ്യേയുള്ള സമയത്താണ് പോലീസ് സ്റ്റേഷനില്‍ നിന്നും താലൂക്ക് ആശുപത്രി വരെയും തിരികെയയും ആട്ടോയില്‍ വ്യാപാരി സഞ്ചരിച്ചത്. ഇന്നലെ താലൂക്ക് ആശുപത്രിയില്‍ ഓട്ടം വന്നപ്പോള്‍ സെക്യൂരിറ്റി ജീവനക്കാരനാണ് ആട്ടോ ഡ്രൈവറെ തിരിച്ചറിഞ്ഞത്. കഴിഞ്ഞ ദിവസങ്ങളില്‍ ആട്ടോക്ക് തകരാറുണ്ടായിരുന്നതിനാല്‍ ഓട്ടം പോയില്ലെന്ന് ഡ്രൈവര്‍ ആശുപത്രി അധികൃതരോട് പറഞ്ഞു. ആട്ടോ ഡ്രൈവര്‍ സ്വമേധയാ താലൂക്കാശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ആര്‍. ഷാഹിര്‍ഷ കഴിഞ്ഞ ദിവസം അറിയിപ്പ് നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: