കല്‍പ്പറ്റ: പെട്രോള്‍ ബങ്കുകള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കണം. തമിഴ്നാട് അതിര്‍ത്തിയിലേക്കുള്ള ബസ് സര്‍വ്വീസുകള്‍ക്ക് നിയന്ത്രണം. ജില്ലയിലെ പെട്രോള്‍ ബങ്കുകളുടെ പ്രവര്‍ത്തന സമയം ലോക്ക്ഡൗണിന് മുന്‍പുണ്ടായുരുന്ന നിലയിലേക്ക് പുന:ക്രമീകരിച്ച് ജില്ലാ ഭരണകൂടം ഉത്തരവിറക്കി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കണം പെട്രോള്‍ ബങ്കുകള്‍ പ്രവര്‍ത്തിക്കേണ്ടത്.
അവശ്യ സാധനങ്ങള്‍ കൊണ്ടുവരുന്ന ലോറികള്‍ ഉള്‍പ്പെടെയുള്ള എല്ലാ വാഹനങ്ങള്‍ക്കും ബങ്കുകളില്‍ നിന്നും പെട്രോള്‍ നല്‍കണം. ലോറി ഡ്രൈവര്‍മാര്‍ക്ക് ബങ്കുകളിലെ ശുചിമുറികള്‍ അനുവദിക്കണം. നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ട അധികാരികള്‍ ഉറപ്പ് വരുത്തേണ്ടതാണെന്നും ഉത്തരവില്‍ പറയുന്നു.ബത്തേരിയില്‍ നിന്നും നമ്പ്യാര്‍കുന്ന് ഭാഗത്തേക്ക് പോകുന്ന ബസ്സുകള്‍ കുടുക്കി എന്ന സ്ഥലത്തും താളൂര്‍ ഭാഗത്തേക്ക് പോകുന്ന ബസ്സുകള്‍ ചുള്ളിയോട് എന്ന സ്ഥലത്തും യാത്ര അവസാനിപ്പിക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശം നല്കി.
ഉത്തരവ് സര്‍ക്കാര്‍, സ്വകാര്യ ബസ്സുകള്‍ക്ക് ബാധകമാണ്. സര്‍വ്വീസ് നടത്തുന്ന ബസ്സുകള്‍ ഈ ഉത്തരവ് പാലിക്കുന്നുവെന്ന് അമ്പലവയല്‍, നൂല്‍പ്പുഴ സ്റ്റേഷന് ഹൗസ് ഓഫീസര്‍മാരും കെഎസ്ആര്‍ടിസി ഡിടിഒയും ഉറപ്പാക്കണം. അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നും അനധികൃതമായി ആളുകള്‍ എത്തുന്നത് ജില്ലയില്‍ കോവിഡ് ഭീഷണി വര്‍ദ്ധിക്കുന്നതിന് ഇടയാക്കുമെന്നതിനാലാണ് നടപടിയെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: