ആലപ്പുഴ: കോവിഡ് കാലത്തും പിടിച്ചുപറിയുമായി ആലപ്പുഴ സെന്റ് ജോസഫ്സ് സ്കൂള്‍. ഇവിടെ പത്താംക്ലാസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ആദ്യ ടേമിലേക്കുള്ള പാഠപുസ്തകങ്ങള്‍ക്ക് ഈടാക്കുന്നത് 1100 രൂപയാണ്. എന്നാല്‍ പുസ്തകങ്ങള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത് 250 രൂപ മാത്രമാണ്.
സ്കൂള്‍ മാനേജര്‍, ഹെഡ്മിസ്ട്രസ് എന്നിവരുടെ പേരിലുള്ള അക്കൗണ്ടിലേക്ക് പണം അടയ്ക്കാനാണ് സ്കുള് അധികൃതര്‍ ആവശ്യപ്പെടുന്നത്. ഈ അക്കൗണ്ടില്‍ പണം നിക്ഷേപിച്ചാല്‍ മാത്രമേവിദ്യാര്ത്ഥികള്ക്ക് പുസ്തകം ലഭിക്കുകയുള്ളു. സ്കൂളുകളില്‍ അനുവദനീയമായ ബാങ്ക് അക്കൗണ്ട് പിടിഎ അക്കൗണ്ട് മാത്രമാണ്. അനധികൃതമായി പണം ഇടാക്കാന്‍ മാത്രമാണ് പുതിയ ഒരു അക്കൗണ്ട് ആരംഭിച്ചിരിക്കുന്നതെന്നാണ് ആക്ഷേപം.
സ്കൂളുമായി ബന്ധപ്പെട്ട എല്ലാ വരവ് ചെലവ് കണക്കുകളും ഓഡിറ്റിന് വിധേയമാണ്. ഈ സാഹചര്യത്തിലാണ് പുതിയ അക്കൗണ്ട് തുടങ്ങിയത്. നഗരത്തില്‍ സാധാരണക്കാരുടെ മക്കള്‍ പഠിക്കുന്ന സ്കൂളില്‍ നടത്തുന്ന കാടത്തത്തിനെതിരെ വ്യാപകമായ പ്രതിഷേധം ഉണ്ടായിട്ടുണ്ട്.
തീരദേശമേഖലയിലെ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ അടക്കം പഠിക്കുന്ന സെന്റ് ജോസഫ്സ് സ്കൂളിലെ കഴുത്തറപ്പന്‍ നടപടിക്കെതിരെ എതിരെ വിദ്യാഭ്യാസ വകുപ്പിന് പിന്നെ സമീപിക്കാന്‍ ഒരുങ്ങുകയാണ് രക്ഷകര്‍ത്താക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: