ന്യൂദല്‍ഹി: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട്കേന്ദ്രസര്ക്കാര് നല്കിയ കത്ത് അഭിനന്ദനക്കത്തായി പുറത്തുവിട്ടകേരള സര്‍ക്കാര്‍ നടപടി അല്പ്പത്തരമാണെന്ന് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി.മുരളീധരന്. ദല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട്സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസികളുടെ മടങ്ങി വരവ് സംബന്ധിച്ച കാര്യങ്ങളില്‍ കേരള സര്ക്കാര്പ്രയോഗിക നടപടി സ്വീകരിക്കണമെന്ന് കാണിച്ച് കേന്ദ്രം കത്തയച്ചിരുന്നു. പിന്നീട് അപ്രാ
യോഗിക സമീപനം മാറ്റിയതില്‍ അഭിനന്ദിച്ചാണ് കേന്ദ്രം കത്തയച്ചത്. കേരളത്തിന് മണ്ടത്തരം പറ്റിയെന്നാണ്കേന്ദ്രത്തിന്റെ കത്തിലുള്ളത്. ഇത് അഭിനന്ദനമാണെന്ന് തെറ്റിദ്ധരിച്ച് കേരള സര്‍ക്കാര്‍ കത്ത് പുറത്ത് വിട്ടത് അല്‍പ്പത്തരമാണ്. കേന്ദ്രം കേരളത്തിനയച്ച കത്തില്‍ പറയുന്ന കോംപ്ലിമെന്റ് എന്ന വാക്ക് അഭിന്ദനമല്ല.
കോംപ്ലിമെന്റും കണ്‍ഗ്രാജുലേഷനും തമ്മിലുള്ള വ്യത്യാസം അറിയാത്തവരാണോമുഖ്യമന്ത്രിയുടെ ഓഫീസില്‍ പിആര്‍ വര്ക്കിനായുള്ളത്.പി ആര് വര്‍ക്കിനായി ആളിനെ നിയമിക്കുമ്പോള്‍ ഇംഗ്ലീഷ് അറിയാവുന്നവരെനിയമിക്കണം. ഇംഗ്ലീഷ് അറിയാത്തത് കൊണ്ടാണ് ഇത്തരം സംഭവങ്ങള്ഉണ്ടാകുന്നത്. പി ആര് വര്‍ക്കിന് ഉപയോഗിക്കുന്ന പണം കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കണമെന്നും പി ആറിലൂടെ കൊറോണയെപ്രതിരോധിക്കാന് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
കൊറോണയുമായി ബന്ധപ്പെട്ട് കേന്ദ്രം ആദ്യം എഴുതിയ കത്ത് സംസ്ഥാനസര്‍ക്കാര്‍ പൂഴ്ത്തിവെച്ചു. കൊറോണ ടെസ്റ്റ്, പിപിഇ കിറ്റ് എന്നിവയില്കേരളത്തിന് മാത്രമായി പ്രത്യേക മാനദണ്ഡം പ്രായോഗികമല്ല എന്നാണ് ഈകത്തിലുള്ളത്. എന്നിട്ടാണ് പുതിയ കത്തിനെ കേന്ദ്രം അഭിനന്ദിച്ചു എന്ന്കൊട്ടിഘോഷിച്ച് സര്‍ക്കാര്‍ പുറത്ത് വിട്ടത്. കേന്ദ്രവും സംസ്ഥാനവുംതമ്മില് കത്തിടപാടുകള്‍ നടത്തുമെന്നും അതില്‍ ഔപചാരിക മര്യാദകള്പാലിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തിന് മാത്രമല്ല കേന്ദ്രസര്‍ക്കാര്‍ ഇത്തരത്തില്കത്തയച്ചിട്ടുള്ളത്. ഒഡീഷ അടക്കം നിരവധി സംസ്ഥാനങ്ങള്‍ക്ക് ഇത്തരത്തില്‍ കത്തയച്ചിട്ടുണ്ട്. ഇവരാരും കത്ത് പി ആര് വര്ക്കിനായിഉപയോഗിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.രാജ്യം കൊറോണയെന്ന മഹാമാരിക്കെതിരെ യുദ്ധമുഖത്താണ്. ഈ പോരാട്ടം കേരളസര്‍ക്കാര്‍ പി ആര് വര്‍ക്കായി ഉപയോഗിക്കുകയാണ്. യുഎന്‍ വെബിനാര്‍ വരെ പിആര്‍ പ്രവര്‍ത്തനമാക്കുന്നു. ഇത് ശരിയായ നടപടിയല്ല. യുദ്ധം ജയിച്ച ശേഷം പിആര്‍ വര്‍ക്ക് നടത്താം. എന്നാല്‍ യുദ്ധത്തിനിടെ പിആര്‍ വര്ക്ക്നടത്തുന്നത് അല്‍പ്പത്തരമാണ്. ഇത്തരം അല്‍പ്പത്തരം മലയാളികളെഅപഹാസ്യരാക്കുമെന്നും മുരളീധരന് പറഞ്ഞു.കൊറോണ ടെസ്റ്റിങ്ങില്‍ കേരളം വളരെ പിന്നിലാണ്. രാജ്യത്ത് ടെസ്റ്റിങ്ങില്‍ കേരളം നില്‍ക്കുന്നത് 28-ാം സ്ഥാനത്താണ്. ഒരു ലക്ഷത്തിന് 583 ആണ് ദേശീയ ശരാശരി. പിആര്‍ വര്‍ക്കിന് വേണ്ടി ചെലവാക്കുന്ന പണം കൂടുതല്‍ ടെസ്റ്റ് നടത്താനും ക്വാറന്റീന് സെന്റുകള്‍ ഉണ്ടാക്കാനും കേരള സര്‍ക്കാര്‍ വിനിയോഗിക്കണമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: