Categories: Ernakulam

കര കയറി കടല്‍ ജിയോ ബാഗുകള്‍ തകര്‍ന്നു

ജിയോ ട്യൂബ് കടല്‍ഭിത്തി സ്ഥാപിക്കാന്‍ നിശ്ചയിച്ചിടങ്ങളില്‍ തീരംതന്നെ ഇല്ലാതെയായി. നിരവധി വീടുകളില്‍ വെള്ളംകയറി.

Published by

പള്ളുരുത്തി: ചെല്ലാനത്ത് കടല്‍ക്ഷോഭം ശക്തമായി. ഇന്നലെ വേലിയേറ്റ സമയത്ത് ആരംഭിച്ച കടല്‍ക്കയറ്റം വൈകുന്നേരം വരെ തുടര്‍ന്നു. ബസാര്‍ മേഖലയിലാണ് കടലാക്രമണം ഏറ്റവും രൂക്ഷമായത്. കടല്‍ഭിത്തിയില്ലാത്തിടങ്ങളിലൂടെ കടല്‍വെള്ളം കരയിലേക്ക് ഇരച്ചെത്തുകയായിരുന്നു. കടല്‍ഭിത്തി തകര്‍ന്നിടങ്ങളില്‍ സ്ഥാപിച്ച മണല്‍ നിറച്ച ജിയോ ബാഗുകള്‍ പലയിടത്തും തകര്‍ന്നു.

ജിയോ ട്യൂബ് കടല്‍ഭിത്തി സ്ഥാപിക്കാന്‍ നിശ്ചയിച്ചിടങ്ങളില്‍ തീരംതന്നെ ഇല്ലാതെയായി. നിരവധി വീടുകളില്‍ വെള്ളംകയറി.

കമ്പിനിപ്പടി, വേളാങ്കണ്ണി പ്രദേശങ്ങളിലും കടലാക്രമണം ശക്തമാണ്. കളക്ടറും, ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥരും കഴിഞ്ഞാഴ്ച കടലാക്രമണ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതി വിലയിരുത്തിയിരുന്നു. ജിയോ ബാഗുകള്‍ തകര്‍ന്നിടങ്ങളില്‍ ജിയോ ബാഗ് പുനഃസ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കിയെങ്കിലും ഇതുവരെ നടപ്പായിട്ടില്ല.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by