ആന്‍ഫീല്‍ഡ്: മുപ്പതാണ്ടിന്റെ കാത്തിരിപ്പ് ആവേശമായപ്പോള്‍ കൊറോണ മുന്നറിയിപ്പുകള്‍ക്ക് ചുവപ്പുകാര്‍ഡു കാണിച്ച് ലിവര്‍പൂള്‍ ആരാധകര്‍ എല്ലാം മറന്ന് ആഘോഷിച്ചു. ലിവര്‍പൂളിന്റെ ആസ്ഥാനമായ ആന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലേക്ക് അണപൊട്ടിയൊഴുകിയ ആരാധകര്‍ വ്യാഴാഴ്ച രാത്രിയെ ചുവപ്പണിയിച്ചു. ക്ലബ്ബിന്റെ ഔദ്യോഗിക ഗാനം ആലപിച്ചും ചുവപ്പു പതാകകള്‍ വീശിയും ജനങ്ങള്‍ നഗരം കീഴടക്കിയപ്പോള്‍ കൊറോണ പ്രതിരോധവും സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങും ഓര്‍മിപ്പിക്കാന്‍ എത്തിയ പോലീസ് കാഴ്ചക്കാരായി.
ലിവര്‍പൂള്‍ കിരീടമുറപ്പിച്ചിരുന്നതിനാല്‍ രണ്ടു ദിവസമായി ആന്‍ഫീല്‍ഡിലും പരിസരത്തും ക്ലബ് അധികൃതരുടെ സഹകരണത്തോടെ പോലീസ് ചില മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. പക്ഷേ, അതെല്ലാം മറികടന്ന് ലിവര്‍പൂള്‍ ആരാധകര്‍ ആഘോഷിച്ചു.
ക്ലബ്ബിനെ ചരിത്രവിജയത്തിലേക്ക് നയിച്ച കോച്ച് ജുര്‍ഗെന്‍ ക്ലോപ്പ് കണ്ണീരണിഞ്ഞാണ് കിരീടനേട്ടത്തെക്കുറിച്ച് പ്രതികരിച്ചത്. ഇതൊരു സ്പെഷ്യല്‍ ടീമാണ്. ഇവരുടെ മുന്നില്‍ നിന്ന് വിജയത്തിലേക്ക് നീങ്ങാന്‍ കഴിഞ്ഞത് വിവരിക്കാനാവാത്ത അനുഭവമാണ്. എന്റെ ജീവിതത്തിലെ ഏറ്റവും ഉജ്വലമായ നിമിഷം, ക്ലോപ് പറഞ്ഞു.
ലോകത്തെങ്ങുമുള്ള ആരാധകര്‍ക്കു നന്ദി എന്നാണ് സൂപ്പര്‍ സ്ട്രൈക്കര്‍ മുഹമ്മദ് സല പ്രതികരിച്ചത്. മറക്കാനാവാത്ത അനുഭവം. ലോകത്തെങ്ങുമുള്ള ആരാധകരുടെ ആവേശവും പിന്തുണയുമാണ് ഞങ്ങളെ ഈ വിജയത്തിനു സജ്ജരാക്കിയത്. സല ട്വീറ്റ് ചെയ്തു.
മനസിലുള്ളത് വിവരിക്കാന്‍ വാക്കുകള്‍ക്ക് കരുത്തുപോരെന്നു തോന്നുന്ന നിമിഷം, ലിവര്‍പൂള്‍ ക്യാപ്റ്റന്‍ ജോര്‍ദന്‍ ഹെന്ഡേഴ്സണ് പറഞ്ഞു. ഈ ടീമിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് എനിക്ക് ആദരവു ലഭിച്ചതിനു തുല്യമാണ്. ടീമിനെ നയിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനം, ഹെന്ഡേഴ്സണ് പറഞ്ഞു. കളിക്കാന്‍ തമ്മിലുണ്ടായിരുന്ന ആത്മബന്ധമാണ് കിരീട നേട്ടത്തിന്റെ അടിസ്ഥാനമെന്ന് ലിവര്‍പൂളിന്റെ പ്രതിരോധ നിരയിലെ കരുത്തനായ ആന്‍ഡി റോബര്‍ട്ട്സണ്‍ പറഞ്ഞു. സഹോദരതുല്യമായ ബന്ധമായിരുന്നു എല്ലാവരും തമ്മില്‍ ഓരോ ദിവസും പരിശീലത്തിന് ഗ്രൗണ്ടില്‍ എത്തുന്നതു പോലും ആവേശമായിരുന്നു. പിതൃതുല്യനായി ജുര്‍ഗെന്‍ ക്ലോപ്പിന്റെ സാന്നിധ്യം കൂടിയായപ്പോള്‍ കാത്തിരുന്ന വിജയം സാധ്യമായി, റോബര്‍ട്ട്സണ്‍ ക്ലബ്ബിന്റെ വെബ്സൈറ്റില്‍ എഴുതി.
ഈ സീസണില്‍ കളിക്കുമ്പോള്‍ കിരീടം നേടാന്‍ ലിവര്‍പൂള്‍ കാണിച്ച ആവേശം ഞങ്ങള്‍ കാണിച്ചില്ല എന്നാണ് കഴിഞ്ഞ തവണത്തെ ചാപ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ കോച്ച് പെപ് ഗാര്‍ഡിയോള പറഞ്ഞത്. 2018ലും 2019ലും മാഞ്ചസ്റ്റര്‍ സിറ്റിയായിരുന്നു ജേതാക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: