കൊച്ചി: കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് 3534 കോടി രൂപ പ്രവര്‍ത്തന ലാഭം കൈവരിച്ചു. മാര്‍ച്ച് 31-ന് അവസാനിച്ച ത്രൈമാസത്തിലെ ബാങ്കിന്റെ പ്രവര്‍ത്തന ലാഭം 1197 കോടി രൂപയാണ്. ഈ ത്രൈമാസത്തിലെ അറ്റാദായം 144 കോടി രൂപയുമാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ബാങ്കിന്റെ കറണ്ട്, സേവിങ്സ് വിഭാഗത്തിലെ ആകെ നിക്ഷേപം 89,751 കോടി രൂപയായി വര്‍ധിച്ചു. മുന്‍ വര്‍ഷം ഇത് 85,227 കോടി രൂപയായിരുന്നു. 2020 മാര്‍ച്ച് 31-ലെ ആകെ ബിസിനസ് 3,57,723 കോടി രൂപയായിരുന്നു. മുന്‍ വര്‍ഷം ഇത് 3,74,530 കോടി രൂപയായിരുന്നു. ബാങ്കിന്റെ ആകെ നിക്ഷേപം 2,22,952 കോടി രൂപയും ആകെ വായ്പകള്‍ 1,34,771 ആയിരുന്നു. ആകെ എന്‍പിഎ 2019 മാര്‍ച്ചിലെ 21.97 ശതമാനത്തില്‍ നിന്ന് 2020 മാര്‍ച്ചില്‍ 14.78 ശതമാനമായി കുറക്കുവാനും സാധിച്ചിട്ടുണ്ട്.
സൗത്ത് ഇന്ത്യന്‍ ബാങ്കും സാമ്പത്തിക വര്‍ഷത്തിലെ പ്രവര്‍ത്തനഫലം പ്രഖ്യാപിച്ചിട്ടുണ്ട്. 104.59 കോടി രൂപയാണ് അറ്റാദായം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 247.53 കോടി രൂപയായിരുന്നു. നാലാം പാദത്തില്‍ ബാങ്കിന്റെ പ്രവര്‍ത്തനലാഭം 533 കോടി രൂപയാണ്. ഇത് ബാങ്കിന്റെ ചരിത്രത്തില്‍ എക്കാലത്തെയും ഉയര്‍ന്ന പ്രവര്‍ത്തനലാഭമാണ്. നാലാം പാദത്തില്‍ ബാങ്കിന്റെ നഷ്ടം 143.68 കോടി രൂപയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം നാലാംപാദത്തിലെ അറ്റാദായം 70.51 കോടി രൂപയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: