ലക്നൗ: വ്യാജ പ്രചരണം നടത്തിയതിന് കേസെടുത്ത ജില്ലാ മജിസ്ട്രേറ്റിനെ ഭീഷണിപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക വദ്ര. ആഗ്രയിലെ കൊറോണ മരണത്തക്കുറിച്ച് പ്രിയങ്ക പറഞ്ഞ കാര്യങ്ങള്‍ വ്യാജമാണെന്നും തിരുത്തണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ആഗ്രജില്ലാ മജിസ്ട്രേറ്റ് ഇവര്‍ക്ക് നിര്‍ദേശം നല്‍കിയിയിരുന്നു. ഇതേ തുടര്‍ന്നാണ് ഭീഷണിയുമായി പ്രിയങ്ക രംഗത്തെത്തിയിരിക്കുന്നത്. ‘ഞാന്‍ ഇന്ദിരാ ഗാന്ധിയുടെ കൊച്ചുമകളാണ് അല്ലാതെ മറ്റു ചില പ്രതിപക്ഷ നേതാക്കളെപ്പോലെയല്ല’എന്നാണ് പ്രിയങ്ക വദ്ര പറഞ്ഞിരിക്കുന്നത്.
കാന്‍പുരില്‍ കുട്ടികള്‍ക്കുള്ള അഭയകേന്ദ്രത്തിലെ 57 പെണ്‍കുട്ടികള്‍ക്കു കൊറോണ സ്ഥിരീകരിച്ചെന്നും കൂടുതല്‍ പേര് മരണപ്പെട്ടുവെന്നുമാണ് പ്രിയങ്ക വ്യാജ പ്രചരണം നയിച്ചത്. ഇതേത്തുടര്‍ന്ന് സംസ്ഥാന ബാലാവകാശ കമ്മിഷന് പ്രിയങ്കയ്ക്ക് നോട്ടിസ് അയച്ചു. മൂന്നു ദിവസത്തിനകം മറുപടി നല്‍കണമെന്നും ആവശ്യപ്പെട്ടു. വ്യാജ പ്രചരണത്തില്‍ ജനങ്ങള്‍ ആശങ്കാകുലരായതായതോടെയാണ് ജില്ലാ മജിസ്ട്രേറ്റ് പ്രിയങ്കക്കെതിരെ കേസ് എടുത്തത്.
കിസാന്‍ മോര്‍ച്ച ജില്ലാ യൂണിറ്റ് ഉപാധ്യക്ഷന്‍ ഗോവിന്ദ് ചാഹറാണ് പ്രിയങ്കയ്ക്കെതിരെ പരാതി നല്‍കിയത്. ജനങ്ങള്‍ പലരും ഭയപ്പെട്ടിരിക്കുകയാണ്. സംസ്ഥാന-ജില്ലാ ഭരണകൂടങ്ങളെ താറടിച്ച് കാണിക്കാനാണ് പ്രിയങ്കയുടെ ശ്രമമെന്നും ചാഹര്‍ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: