പരവൂര്‍: പരവൂരില്‍ ഡങ്കുപ്പനി പടരുന്നത് പ്രദേശവാസികളില്‍ ആശങ്ക പകരുന്നു. കൃത്യമായ കണക്കില്ലാതെ മുനിസിപ്പാലിറ്റിയും ആരോഗ്യവകുപ്പും. ആരോഗ്യ വകുപ്പിന്റെ കണക്കില്‍ മെയ്, ജൂണ്‍ മാസങ്ങളില്‍ മാത്രം പത്തുപേര്‍ രോഗം വന്ന് ചികിത്സ തേടിയിട്ടുണ്ട്. ഇവരില്‍ പലര്‍ക്കും അസുഖം ഭേദമായിട്ടുണ്ട്. പലരും ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഡങ്കുപ്പനിയുടെ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ എത്തുന്നവര്‍ക്ക് ആശുപത്രിയില്‍ എന്‍എസ് 1 കാര്‍ഡ് ടെസ്റ്റ് ആണ് നടത്തുന്നത്. ഈ ടെസ്റ്റില്‍ പോസിറ്റീവ് ആയവര്‍ക്കാണ് ഡെങ്കുപ്പനിക്കുള്ള ചികിത്സ നല്‍കുന്നത്. ചികിത്സയ്ക്കായി റെഫര്‍ ചെയ്യപ്പെടുന്നവര്‍ കൂടുതലും സര്‍ക്കാര്‍ ആശുപത്രികളില്‍ പോകാതെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടുകയാണ്.
രോഗം വ്യാപകമായിട്ടും അനങ്ങാപ്പാറ നയമാണ് പരവൂര്‍ മുനിസിപ്പാലിറ്റിയും ആരോഗ്യവിഭാഗവും സ്വീകരിച്ചിരിക്കുന്നത് എന്ന് പരക്കെ ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: