കല്‍പ്പറ്റ: പത്ത് വയസ്സ് പ്രായമുള്ള മാനസിക ശാരീരിക വൈകല്യമുള്ള വനവാസി ബാലികയെ ബലാത്സംഗം ചെയ്ത കേസിലെ ഇരയായ കുട്ടിക്ക് ഇടക്കാല നഷ്ടപരിഹാരമായി രണ്ട് ലക്ഷം രൂപ നല്കാന് ഉത്തരവ് ഇറക്കി പോക്സോ കോടതിയുടെ പ്രത്യേക വിധി. അമ്പലവയല്‍ കുളത്തുവയല്‍ മുനീര്‍ ഉമ്മര്‍ എന്നയാളായിരുന്നു കേസിലെ പ്രതി. കല്‍പ്പറ്റ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിനുള്ള പ്രത്യേക പോക്സോ കോടതി ജഡ്ജി കെ.രാമകൃഷ്ണനാണ് സ്വമേധയാ കേസ് പരിഗണിച്ച് കുട്ടിയുടെ അടിയന്തര ആവശ്യങ്ങള്‍ക്കും മറ്റുമായി കേസിലെ പ്രാഥമിക തെളിവിന്റെ അടിസ്ഥാനത്തില്‍ വിധി ഉത്തരവാക്കിയത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം ജി സിന്ധു ഹാജരായി. കോവിഡ് മഹാമാരിയെ തുടര്‍ന്നുണ്ടായ ലോക്ക് ഡൗണ്‍ കാലത്താണ് കേസിനാസ്പദമായ സംഭവത്തില്‍ അമ്പലവയല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: